ന്യുയോർക്ക്: ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറുമായുള്ള 15 വർഷത്തെ ബന്ധം പ്രമുഖ കായിക ഉൽപന്ന നിർമാതാക്കളായ നൈക്കി അവസാനിപ്പിച്ചു. യു.എസ് കമ്പനി വക്താവ് ജോഷ് ബെനഡിക്കാണ് ഇരുവരും തമ്മിൽ വഴിപിരിഞ്ഞ വിവരം അറിയിച്ചത്.
സൂപ്പർ താരത്തിൻെറ 13ാം വയസിലാണ് കമ്പനിയുമായി കരാറിലെത്തിയത്. എന്നാൽ എന്തുകൊണ്ടാണ് നൈക്കി കരാർ ഒഴിവാക്കിയതെന്ന് ബെനഡിക്ക് വ്യക്തമാക്കിയില്ല. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ താരമായ നെയ്മർ നൈക്കിയുടെ മുഖ്യശത്രുവായ പ്യൂമയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കരാർ പുതുക്കാനുള്ള വ്യവസ്ഥയിൽ നൈക്കിയും നെയ്മറും ധാരണയിൽ എത്തിയിരുന്നില്ലെന്ന് നേരത്തെ ബ്രസീലിയൻ മാധ്യമമായ യു.ഒ.എൽ റിപോർട്ട് ചെയ്തിരുന്നു.
നെയ്മറുമായി കരാറിലെത്തുമെന്ന അഭ്യുഹങ്ങളോട് ജർമൻ കമ്പനിയായ പ്യൂമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രസീലിയൻ ക്ലബായ സാേൻറാസിനായി കളിക്കുേമ്പായാണ് നെയ്മർ ആദ്യമായി നൈക്കിയുമായി കരാറിലെത്തിയത്. 2013ലാണ് സാേൻറാസ് നെയ്മറിനെ ബാഴ്സക്ക് വിറ്റത്.
കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ശരീരത്തിലെ ടാറ്റുകളും വ്യത്യസ്ത ഹെയർസ്റ്റൈലുകളും കൂടി ആയതോെട നെയ്മർ പരസ്യവിപണിയിലും താരമായി മാറി. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഏഴാമനാണ് നെയ്മർ.
എന്നാൽ സമീപകാലത്ത് ബാഴ്സ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുണ്ടായ നികുതി വെട്ടിപ്പും ബലാത്സംഗ കേസും നൈക്കിക്ക് നെയ്മറിൽ അവമതിപ്പുളവാക്കിയിരുന്നു.
പീഡന പരാതി ഉയർന്നതോടെ നൈക്കി കാര്യം ഗൗരവത്തിലെടുത്തെങ്കിലും കേസ് ഒത്തുതീർന്നതോടെ ബഹളങ്ങൾ ഒതുങ്ങി. പി.എസ്.ജിയുടെയും ബ്രസീലിൻെറയും സ്പോൺസർമാരായി നൈക്കിയുള്ളതിനാൽ തന്നെ കമ്പനിയുടെ കിറ്റുകൾ നെയ്മർ ഇനിയും അണിയേണ്ടി വരും.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് 1-0ത്തിന് തോറ്റ നിരാശയിലാണ് 28കാരനിപ്പോൾ. 2017ൽ റെക്കോഡ് ട്രാൻസ്ഫർ തുകക്ക് (222 ദശലക്ഷം യൂറോ) സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ നിന്നാണ് നെയ്മർ പാരിസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.