ബംഗളൂരു: ചിരൈവരികളായ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിൽ കളിക്കാരെ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച് പുതുവർഷത്തിൽ ചൂടൻ വിവാദം. നൊങ്ദംബ നയോറത്തെ ബ്ലാസ്റ്റേഴ്സിൽനിന്ന് ബഗാനിലേക്കും സ്ട്രൈക്കർ സുഭ ഘോഷിനെ ബ്ലാസ്റ്റേഴ്സിലേക്കും ൈകമാറാനുള്ള കരാറിൽനിന്ന് ബഗാൻ അവസാന നിമിഷം പിന്മാറി.
ടീമിൽ ചേരുന്നതിനു മുമ്പായുള്ള വൈദ്യ പരിശോധനയിൽ നൊങ്ദംബ നയോറത്തിന് കാൽമുട്ടിലെ ലിഗ്മെൻറിൽ പരിക്ക് കണ്ടെത്തിയതാണ് ബഗാനെ ചൊടിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിൽ ചേർന്ന സുഭ ഘോഷിെൻറ ട്രാൻസ്ഫർ റദ്ദാക്കിയ ബഗാൻ കരാർ തുകയും കൈമാറാൻ വിസമ്മതിച്ചു. നയോറത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.
നയോറത്തിെൻറ പരിക്ക് മറച്ചുവെച്ചാണ് താരത്തെ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് കൈമാറിയതെന്നാണ് ബഗാെൻറ ആരോപണം. എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്നും ബഗാൻ മാനേജ്മെൻറുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുകയാെണന്നും ബ്ലാസ്റ്റേഴ്സ് അധികൃതർ പ്രതികരിച്ചു. ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്നോടിയായി ഡിസംബർ 21ന് പരിശീലനത്തിനിടെയാണ് നയോറത്തിന് പരിക്കേറ്റതെന്നും എന്നാൽ പരിക്ക് നിസ്സാരമാണെന്നും ബഗാനിൽ ചേരുന്നതിനുമുമ്പ് പരിശീലനം ഒഴിവാക്കാൻ മാനേജ്മെൻറ് നിർദേശിച്ചതായും അറിയുന്നു. ആക്രമണനിരയുടെ മൂർച്ചകൂട്ടാനായാണ് കിബു വികുന സുഭ ഘോഷിനെ ടീമിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.