വാസ്കോ: ഐ.എസ്.എൽ ഏഴാം സീസൺ ഒന്നാം പാദ സെമിയിൽ എ.ടി.കെ മോഹൻബഗാനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. കളിയുടെ 34ാം മിനിറ്റിൽ ഡേവിഡ് വില്യംസിെൻറ ഗോളിലൂടെ അക്കൗണ്ട് തുറന്ന ബഗാൻ സംഘം പിന്നീട്, ഒരു ഗോളിൽ കടിച്ചുതൂങ്ങി കളി തീർക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാൽ, പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിൽ അത്ഭുത സംഘമായി മാറിയ നോർത്ത് ഈസ്റ്റ് അവസാന മിനിറ്റ് വരെ പോരാടി.
അതിെൻറ ഫലം ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിൽ പിറക്കുകയും ചെയ്തു. 94ാം മിനിറ്റിൽ ലൂയിസ് മചാഡോ നൽകിയ ക്രോസിനെ, പിച്ച് ഹെഡ്ഡറിലൂടെ ഇദ്രിസ സില വലയിലാക്കി. അതുവരെ പ്രതിരോധം കാത്തു സൂക്ഷിച്ച എ.ടി.കെ ഞെട്ടിയ നിമിഷം. മറുപടി നൽകാനുള്ള നീക്കങ്ങൾക്കു മുേമ്പ ലോങ് വിസിൽ മുഴങ്ങിയതോടെ ഒന്നാം പാദത്തിൽ നോർത്ത് ഈസ്റ്റിന് മുൻതൂക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.