വാസ്കോ: ഇങ്ങനെയൊരു ഗതി ബംഗളൂരുവിന് ആദ്യമാണ്. തോറ്റ് തോറ്റ് തരിപ്പണമായി, ഒടുവിൽ ഒരു സമനില പിറന്നപ്പോൾ കപ്പടിച്ചപോലെ ആവേശവുമായി ടീമും. തുടർച്ചയായി നാല് തോൽവി വഴങ്ങി പോയൻറ് പട്ടികയിൽ പിന്തള്ളപ്പെടുകയും, കോച്ചിെൻറ പണിപോവുകയും ചെയ്ത് സമ്മർദത്തിലായ ബംഗളൂരു നോർത്ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് 1-1ന് ആശ്വാസ സമനില നേടിയത്.
27ാം മിനിറ്റിലെ ലൂയിസ് മചാഡോയുടെ ഗോളിൽ നോർത് ഈസ്റ്റ് ആദ്യം വലകുലുക്കിയപ്പോൾ അഞ്ചാമതൊരു തോൽവി ഭീതിയിലായതാണ് ടീം. എന്നാൽ, സുനിൽ ഛേത്രിയും ഡിമാസ് ഡെൽഗാഡോയും നടത്തിയ പോരാട്ടം വെറുതെയായില്ല. 49ാം മിനിറ്റിൽ ഡെൽഗാഡോ നൽകിയ ക്രോസിൽ രാഹുൽ ഭേകെ ബംഗളൂരുവിെൻറ സമനില ഗോൾ നേടി. വിജയ ഗോളിനായി ഇരു ടീമും പൊരുതിയെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.