2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കായിക താരം ആരാകും? ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോജർ ഫെഡറർ, വിരാട് കോഹ്‍ലി...ആരാധകരുടെ ഉത്തരം അങ്ങനെ നീളും. എന്നാൽ ഇവരൊന്നുമല്ല, അധികമാരും കേൾക്കാത്ത 45കാരനായ ഒരു ഫുട്ബാൾ താരമാണ് പട്ടികയിലെ ഒന്നാമൻ. അമേരിക്കൻ ഫുട്ബാൾ ലീഗായ നാഷനൽ ഫുട്ബാൾ ലീഗിൽ ടാംബ ബേ ബുക്കാനീർസിന്റെ താരമായ ടോം ബ്രാഡിയാണ് കായിക താരങ്ങളിൽ ഒന്നാമൻ.
150 സെലിബ്രിറ്റികളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് താരത്തിന്. 4.06 ദശലക്ഷം പേരാണ് ഇദ്ദേഹത്തിന്റെ പേര് ഗൂഗിളിൽ തപ്പിയത്. എന്നാൽ, താരത്തിന്റെ കളി കണ്ടിട്ടായിരുന്നില്ല ആളുകൾ തിരഞ്ഞത്. ഭാര്യയും പ്രശസ്ത മോഡലുമായ ഗിസെലെ ബുണ്ട്ചെനുമായി വിവാഹമോചനം നേടിയതോടെയാണ് ആളുകൾ ഗൂഗിളിൽ തിരഞ്ഞെത്തിയത്.
ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സെലിബ്രിറ്റി അമേരിക്കൻ നടി ആംബർ ഹേർഡ് ആണ്. അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജോണി ഡെപ്പ് ആണ് രണ്ടാമത്. എലിസബത്ത് രാജ്ഞി മൂന്നാമതെത്തിയപ്പോൾ അവർക്ക് പിറകെയാണ് ടോം ബ്രാഡി ഇടം പിടിച്ചത്. കിം കർദാഷിയാൻ, പീറ്റ് ഡേവിഡ്സൺ, ഇലോൺ മസ്ക്, വിൽ സ്മിത്ത്, മില്ലീ ബ്രൗൺ, സെന്തയ എന്നിവരാണ് തുടർന്ന് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.