വാസ്കോ: ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിന്റെ കഷ്ടകാലം തുടരുന്നു. ഇത്തവണ തോറ്റത് ഒഡിഷ എഫ്.സിയോട്. പൊരുതിക്കളിച്ചിട്ടും, കൂടുതൽ അവസരങ്ങൾ തുറന്നെടുത്തിട്ടും തോൽക്കാനായിരുന്നു കൊൽക്കത്ത ടീമിന്റെ വിധി. 2-1നായിരുന്നു ഒഡിഷ എഫ്.സിയുടെ വിജയം.
ഒഡിഷ 15 കളികളിൽ 21 പോയന്റുമായി ആറാം സ്ഥാനത്തേക്കുയർന്നപ്പോൾ ഈസ്റ്റ് ബംഗാൾ 16 മത്സരങ്ങളിൽ 10 പോയന്റുമായി 10ാം സ്ഥാനത്ത് തുടരുകയാണ്. വിദേശ താരങ്ങളായ ജൊനാഥാസ് ക്രിസ്റ്റ്യന്റെയും ഹാവി ഹെർണാണ്ടസിന്റെയും ഗോളുകളിലാണ് ഒഡിഷ ജയിച്ചുകയറിയത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ വിദേശതാരം അന്റോണിയോ പെറോസെവിച് നേടി.
ആദ്യ ഗോൾ നേടിയ ജൊനാഥാസ് ആയിരുന്നു മനോഹരമായ ഡ്രിബ്ലിങ്ങിലൂടെ രണ്ടാം ഗോളിനും വഴിയൊരുക്കിയത്. രണ്ടാം ഗോൾ നേടിയ ഹാവി തൊട്ടുപിറകെ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഈസ്റ്റ് ബംഗാൾ ഡിഫൻഡർ ഹീര മൊണ്ഡൽ ഗോൾലൈൻ സേവിലൂടെ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.