കോഴിക്കോട്: മൂന്നാമത് സൂപ്പർ കപ്പിൽ ഒഡിഷ എഫ്.സി ചാമ്പ്യനായി. കലാശപ്പോരിൽ കരുത്തരായ ബംഗളൂരുവിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഒഡിഷ എഫ്.സി തങ്ങളുടെ ചരിത്രത്തിലെ കന്നി കിരീടമുയർത്തിയത്.
ആദ്യ പകുതിയിൽ ബ്രസീൽ താരം ഡീഗോ മൗറീഷ്യോ നേടിയ ഇരട്ട ഗോളുകളാണ് ഒഡിഷയെ ചാമ്പ്യന്മാരാക്കിയത്. 23ാം മിനിറ്റിലും 38ാം മിനിറ്റിലുമായിരുന്നു മൗറീഷ്യോയുടെ ഗോളുകൾ.
85ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുനിൽ ഛേത്രിയാണ് ബംഗളൂരുവിന്റെ ഗോൾ നേടിയത്. ഡീഗോ മൗറീഷ്യോ കളിയിലെ താരമായി. ഏഴ് ഗോളുകൾ നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം വിൽമർ ജോർദൻ ഗിൽ ടൂർണമെന്റിൽ ടോപ് സ്കോററായി. ഫെയർ പ്ലേ അവാർഡ് ഐസ്വാൾ എഫ്.സിക്ക് ലഭിച്ചു. മികച്ച ഗോളിയായി ഒഡിഷയുടെ അമരീന്ദർ സിങ്ങിനെ തെരഞ്ഞെടുത്തു. ജേതാക്കൾക്ക് മേയർ ഡോ. ബീന ഫിലിപ് കിരീടം സമ്മാനിച്ചു.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, സംഘാടക സമിതി ചെയർമാൻ ടി.പി. ദാസൻ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.