പാരിസ്: ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ ഇസ്ലാം വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സൂപ്പർ താരം പോൾ പോഗ്ബ ദേശീയ ടീം വിട്ടതായി റിപ്പോർട്ടുകൾ. 'ദി സൺ' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും 'കിക്കോഫ്'അടക്കമുള്ള ഫുട്ബാൾ വെബ്സൈറ്റുകളിലും ഇക്കാര്യം വാർത്തയായിട്ടുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അറബിക് സ്പോർട്സ് വെബ്സൈറ്റായ 195 സ്പോർടസും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് ഒരു കൂട്ടമാളുകൾ സാമുവൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന് പിന്നാലെ മാക്രോൺ നടത്തിയ പരാമർശങ്ങളാണ് പോഗ്ബയെ പ്രകോപിതനാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനെത്തുടർന്ന് ഫ്രാൻസിെൻറ പല ഭാഗങ്ങളിലും മുസ്ലിംകൾക്കെതിരെ വംശീയ അതിക്രമം അരങ്ങേറിയിരുന്നു. ഫ്രാൻസിൽ മാത്രമല്ല, ലോകത്താകമാനം ഇസ്ലാം പ്രതിസന്ധിയിലാണെന്ന് ഈ മാസമാദ്യം മാക്രോൺ നടത്തിയ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോഗ്ബയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ലോകഫുട്ബാളിലെ മികച്ച മിഡ്ഫീൽഡർമാരിലൊരാളായ പോൾ പോഗ്ബ ഫ്രാൻസിനായി 72 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന പോഗ്ബ ഫൈനലിലടക്കം ഗോൾ നേടിയിരുന്നു. 2016ൽ പോഗ്ബയെ റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഗിനിയൻ വംശജനായ പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.