മലപ്പുറം: ആറുമാസത്തെ ഇടവേളക്കുശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നു. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിന് പിറകെ ഇക്കുറി ഐ ലീഗ് ഫുട്ബാളിനാണ് പയ്യനാട് വേദിയാകുന്നത്.
1996ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കീഴിൽ ആരംഭിച്ച് 2007 മുതൽ ഐ ലീഗ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് ചരിത്രത്തിലാദ്യമായാണ് മലപ്പുറത്ത് നടക്കുന്നത്. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത ക്ലബായ ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങളാണ് പയ്യനാട് നടക്കുക. 11 ഹോം മത്സരങ്ങളിൽ ആറെണ്ണവും മഞ്ചേരിയിലാണ്. പയ്യനാട്ടെ മത്സരങ്ങൾക്ക് ഗാലറി വിഭാഗത്തിൽ ടിക്കറ്റ് നിരക്ക് 100 രൂപയാണ്.
ഐ.ഡി കാർഡ് കൊണ്ടുവരുന്ന വിദ്യാർഥികൾക്ക് ഇളവോടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്. വി.ഐ.പി ടിക്കറ്റുകൾക്ക് 150 രൂപയും വി.വി.ഐ.പി ടിക്കറ്റുകൾക്ക് 200ഉം. ഗാലറി സീസൺ ടിക്കറ്റിന് 550 രൂപയും വി.വി.ഐ.പി ടിക്കറ്റുകൾക്ക് 1100 രൂപയുമാണ് നിരക്ക്. ടിക്കറ്റ് https://shop.gokulamkeralafc.com/events/gkfcvsmdsp/ വെബ്സൈറ്റ് വഴിയും ഗാലറിയിലും ലഭിക്കും. 12 ടീമുകൾ പങ്കെടുക്കുന്ന ഐ ലീഗിലെ ചാമ്പ്യന്മാർക്ക് അടുത്ത തവണ ഐ.എസ്.എല്ലിലേക്ക് പ്രവേശനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.