'അഭിമാനിക്കാവുന്ന നേട്ടം'; ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: ഐലീഗ്​ ​കിരീടം നേടിയ ഗോകുലം കേരള ഫുട്​ബാൾ ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.കേരളത്തിന്‍റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

''ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.'' -മുഖ്യമന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു.

ഐലീഗിൽ നിർണായകമായ മത്സരത്തിൽ ​വു (ടി​ഡിം റോ​ഡ്​ അ​ത്​​ല​റ്റി​ക്​ യൂ​നി​യ​ൻ) എ​ഫ്.​സി​യെ 4-1ന്​ ​ത​ക​ർ​ത്താ​ണ്​ ഗോകുലം കിരീടം നേടിയത്​. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഡ്യു​റാ​ൻ​ഡ്​ ക​പ്പ്​ നേ​ടി കേ​ര​ള​ത്തി​െൻറ അ​ഭി​മാ​ന​മാ​യ ഗോ​കു​ലം ഇ​ത്ത​വ​ണ ഐ ​ലീ​ഗ്/​ദേ​ശീ​യ ലീ​ഗ്​​ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ കേ​ര​ള ടീ​മാ​യാ​ണ്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​െൻറ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ ക്ല​ബി​െൻറ പേ​ര്​ എ​ഴു​തി​ച്ചേ​ർ​ത്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.