പാരിസ്: ഫ്രഞ്ച് ടീമിലെ സഹതാരം കിലിയൻ എംബാപ്പെക്ക് പരിക്കുപറ്റാൻ മിഡ്ഫീൽഡർ പോൾ പോഗ്ബ കൂടോത്രം ചെയ്തുവെന്ന് സഹോദരൻ മത്യാസ് പോഗ്ബയുടെ വെളിപ്പെടുത്തൽ ഫുട്ബാൾ ലോകത്ത് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളും ബാല്യകാല സുഹൃത്തുക്കളും ചില ക്രിമിനലുകളും ചേർന്നാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നതെന്നായിരുന്നു ഇതേക്കുറിച്ച് പോഗ്ബയുടെ വിശദീകരണം.
ഇതുസംബന്ധിച്ച് കോടതിയിൽ വിചാരണ നടക്കവേ, താൻ ദുർമന്ത്രവാദിക്ക് പണം നൽകിയെന്ന് യുവന്റസ് താരം കൂടിയായ പോഗ്ബ മൊഴി നൽകി. എന്നാൽ, അത് എംബാപ്പെക്കെതിരെ കൂടോത്രം ചെയ്യാൻ വേണ്ടിയല്ലെന്നായിരുന്നു താരത്തിന്റെ വിശദീകരണം. ഒരു ചാരിറ്റി സംഘടനക്ക് സഹായം ചെയ്യുന്നതിനുവേണ്ടിയായിരുന്നു പണം നൽകിയതെന്ന് താരം കൂട്ടിച്ചേർത്തു.
തന്നെ അപായപ്പെടുത്താൻ നീക്കമിടുന്ന ചില ഗുണ്ടാസംഘങ്ങളുടെ സമ്മർദത്തിനു വഴങ്ങിയാണ് സഹോദരൻ മത്യാസ് പ്രവർത്തിക്കുന്നതെന്നും പോഗ്ബ പറഞ്ഞു. സുഹൃത്തുക്കളിൽ ചിലരും അവർക്കൊപ്പമുണ്ട്. കൊള്ളസംഘങ്ങളിൽനിന്ന് രക്ഷ നേടാൻ സമീപകാലത്ത് രണ്ടുതവണ പോഗ്ബ ഫോൺ നമ്പർ മാറ്റിയിരുന്നു. 1.3 കോടി യൂറോ ആവശ്യപ്പെട്ട ഗുണ്ടാസംഘത്തിന് ഇതുവരെയായി 98,915 യൂറോ നൽകിയെന്നും താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.