ഫ്രഞ്ച്​ പ്രസിഡൻറി​െൻറ ഇസ്​ലാമോഫോബിയയിൽ പ്രതിഷേധിച്ച്​ വിരമിച്ചുവെന്നത്​​ വ്യാജ വാർത്ത -പോഗ്​ബ

പാരിസ്​: ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​െൻറ ഇസ്​ലാം വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച്​ ദേശീയ ടീം വിട്ടതായുള്ള റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്​ബ. ത​െൻറ ഇൻസ്​റ്റഗ്രാം സ്​റ്റോറിയിൽ 'ദി സൺ'​െൻറ വാർത്തക്കൊപ്പം 'അംഗീകരിക്കാനാത്ത വ്യാജവാർത്ത' എന്ന്​ ചേർത്താണ്​ താരം നിലപാട്​ വ്യക്തമാക്കിയത്​.

'ദി സൺ' ഉൾപ്പെടെയുള്ള അന്താരാഷ്​ട്ര മാധ്യമങ്ങളിലും 'കിക്കോഫ്​'അടക്കമുള്ള ഫുട്​ബാൾ വെബ്​സൈറ്റുകളിലും പോഗ്ബ​ രാജിവെച്ചതായി വാർത്തകളുണ്ടായിരുന്നു. അറബിക്​ സ്​പോർട്​സ്​ വെബ്​സൈറ്റായ 195 സ്​പോർട്​സും വാർത്ത റിപ്പോർട്ട്​ ചെയ്​തിരുന്നു

മുഹമ്മദ്​ നബിയെ നിന്ദിച്ചെന്നാരോപിച്ച്​ ഒരു കൂട്ടമാളുകൾ സാമുവൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന്​ പിന്നാലെ മാ​ക്രോൺ നടത്തിയ പരാമർശങ്ങളാണ്​ പോഗ്​ബയെ പ്രകോപിതനാക്കിയത്​ എന്നാണ്​ വാർത്തകളിൽ പറഞ്ഞിരുന്നത്​. സംഭവവുമായി ബന്ധപ്പെട്ട്​​ പോഗ്​ബയുടെ ഔദ്യോഗിക വിശദീകരണം ഇപ്പോഴാണ്​ പുറത്തുവന്നത്​.

ലോക ഫുട്​ബാളിലെ മികച്ച മിഡ്​ഫീൽഡർമാരിലൊരാളായ പോൾ പോഗ്​ബ ഫ്രാൻസിനായി 72 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്​. ​​ലോകകപ്പ്​ നേടിയ ഫ്രാൻസ്​ ടീമിലെ നിർണായക സാന്നിധ്യമായിരുന്ന പോഗ്​ബ ഫൈനലിലടക്കം​ ഗോൾ നേടിയിരുന്നു. 2016ൽ പോഗ്​ബയെ റെക്കോർഡ്​ തുകക്ക്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സ്വന്തമാക്കിയിരുന്നു. ഗിനിയയിൽ നിന്നും ഫ്രാൻസിലേക്ക്​ കുടിയേറിയ പോഗ്​ബ ഇസ്​ലാം മത വിശ്വാസിയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.