സെൻറ് പീറ്റേഴ്സ്ബർഗ്: പോളിഷ് സംഘത്തെ അട്ടിമറിച്ച് യൂറോ കപ്പിൽ സ്ലോവാക്യയുടെ മിന്നൽ തുടക്കം. ആവേശം നിറഞ്ഞ മത്സരത്തിൽ 2-1നാണ് ലെൻഡോവ്സ്കിയുടെ ടീമിനെ സ്ലോവാക്യ തോൽപിച്ചത്. വിങ്ങർ റോബർട്ട് മകിെൻറ ഒറ്റയാൻ കുതിപ്പിലൂടെയാണ് സ്ലോവാക്യ ആദ്യം മുന്നിലെത്തിയത്. ഒറ്റക്ക് പന്തുമായി പോളിഷ് പ്രതിരോധ കോട്ടപൊളിച്ച് മുന്നേറിയ താരത്തിെൻറ ഷോട്ട് വല തുളച്ചു. പോസ്റ്റിൽ തട്ടിത്തിരിഞ്ഞ പന്ത്, പോളണ്ട് ഗോളി വോഷെ ഷെസെസ്നിയുടെ ദേഹത്തു തട്ടിയാണ് വലയിലേക്ക് നീങ്ങിയത്.
ഇത് സെൽഫ് ഗോളായി പരിഗണിക്കുമെങ്കിലും ഗോളിെൻറ െക്രഡിറ്റ് പൂർണമായി റോബർട്ട് മകിനുതന്നെ. എന്നാൽ, കാരോൾ ലിനെറ്റിയുടെ(46) ഗോളിൽ പോളണ്ട് ഒപ്പംപിടിച്ചു. ഇതോടെ മത്സരം ചൂടായി. അധികം വൈകാതെ ഡിഫൻഡർ മിലാൻ സ്ക്രിനിയർ(69) സ്ലോവാക്യയെ വീണ്ടും മുന്നിലെത്തിച്ചു. അതിനിടക്ക് മധ്യനിരതാരം ക്രിചോവിയകിന് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തുപോകേണ്ടിവന്നത് പോളിഷ് പടക്ക് തിരിച്ചടിയായി. വിയർത്തുകളിച്ചെങ്കിലും സ്ലോവാക്യയെ പോളണ്ടിന് പിടിച്ചുകെട്ടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.