ഇരുടീമുകൾക്കിടയിലെ കൈയാങ്കളികൾ മത്സരങ്ങൾക്കിടെ പതിവാണ്. എന്നാൽ, ആവേശം കയറിയോ, നിയന്ത്രണം കൈവിട്ടോ റഫറി തന്നെ കളിക്കാരനു മേൽ കൈയാങ്കളിയുമായി ഇറങ്ങിയാലോ? ആൻഫീൽഡിലെ നിർണായകമായ ലിവർപൂൾ- ആഴ്സണൽ മത്സരത്തിനിടെയായിരുന്നു അസിസ്റ്റന്റ് റഫറി കോൺസ്റ്റൻൈന്റൻ ഹാറ്റ്സിഡാകിസ് കൈപ്രയോഗം നടത്തിയത്.
ആദ്യ പകുതി അവസാനിച്ച് ടീമുകൾ ഇടവേളക്ക് പിരിയുംനേരമായിരുന്നു സംഭവം. ലിവർപൂൾ താരം ആൻഡി റോബർട്സൺ റഫറിക്കരികിലെത്തി കൈപിടിച്ചപ്പോൾ ഉടൻ കൈമുട്ട് പൊക്കി മുഖത്തിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സഹതാരങ്ങൾക്ക് മുന്നിലെത്തി റോബർട്സൺ പരാതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മുമ്പ് അസി. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനത്തിൽ പരാതി പറയാനാണ് താരമെത്തിയതെന്നാണ് കരുതുന്നത്. ഇതിൽ അസ്വസ്ഥനായ അസി. റഫറി ഇടിച്ചിടുക മാത്രമല്ല, റോബർട്സണ് കാർഡ് കാണിക്കാനും മറന്നില്ല. സംഭവം വിഷയമായതോടെ അന്വേഷണത്തിന് റഫറിമാരുടെ സംഘടന ഉത്തരവിട്ടിട്ടുണ്ട്. മത്സരത്തിൽ ആദ്യം രണ്ടു ഗോളിന് പിറകിൽ നിന്ന ലിവർപൂൾ തിരിച്ചടിച്ച് സമനില വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.