ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൺ, ലീഡ്സ് യുനൈറ്റഡ്, ബ്രെന്റ്ഫോഡ് ടീമുകൾക്ക് ജയം. ബ്രൈറ്റൺ 3-2ന് എവർട്ടണിനെയും ലീഡ്സ് 3-1ന് ബേൺലിയെയും ബ്രെന്റ്ഫോഡ് 2-1ന് ആസ്റ്റൺവില്ലയെയുമാണ് തോൽപിച്ചത്. ബ്രൈറ്റണിനായി അലക്സിസ് മക്അലിസ്റ്റർ (2), ഡാനിയേൽ ബേൺ എന്നിവരാണ് സ്കോർ ചെയ്തത്.
എവർട്ടണിന്റെ ഗോളുകൾ ആന്റണി ഗോർഡൻ നേടി. ലീഡ്സിനായി ജാക് ഹാരിസൺ, സ്റ്റുവാർട്ട് ഡള്ളാസ്, ഡാനിയേൽ ജെയിംസ് എന്നിവരും ബേൺലിക്കായി മാക്സ്വെൽ കോർണറ്റും സ്കോർ ചെയ്തു. ബ്രെന്റ്ഫോഡിന്റെ ഗോളുകൾ യുവാൻ വിസ്സ, മാഡ്സ് റാസ്മുസ്സൻ എന്നിവരും വില്ലയുടെ ഗോൾ ഡാനി ഇങ്സും നേടി.
ശനിയാഴ്ച വെസ്റ്റ്ഹാം 3-2ന് ക്രിസ്റ്റൽ പാലസിനെയും ടോട്ടൻഹാം 1-0ത്തിന് വാറ്റ്ഫോഡിനെയും തോൽപിച്ചിരുന്നു. വെസ്റ്റ്ഹാമിനായി മാനുവൽ ലാൻസീനി (2), മികെൽ അന്റോണിയോ എന്നിവരും പാലസിനായി ഒഡ്സോൻ എഡ്വേർഡ്, മൈക്കൽ ഒലീസെ എന്നിവരും സ്കോർ ചെയ്തു. ഇഞ്ചുറി സമയത്തിന്റെ അവസാനത്തിൽ ഡാവിൻസൺ സാഞ്ചസ് നേടിയ ഗോളിലാണ് ടോട്ടൻഹാം വാറ്റ്ഫോഡിനെതിരെ ജയംകണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.