ഒരു ടീമിലെ എട്ടുപേരും ഗോളടിച്ചു; ഇത് പ്രീമിയർ ലീഗ് ചരിത്രം

ലണ്ടൻ: ഒരുകളിയിൽ എട്ടുഗോളടിക്കുന്നത് ഫുട്ബാളിൽ സർവസാധാരണമാണ്. എന്നാൽ ഒരേ ടീമിലെ വ്യത്യസ്തരായ എട്ടുപേർ ഗോളടിക്കുന്നത് അപൂർവതയാണ്. പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ ന്യൂകാസിൽ യുണൈറ്റഡാണ് എട്ടുനിലയിൽ പൊട്ടിച്ചത്. ന്യൂ കാസിലിന്റെ എട്ടുവ്യത്യസ്തരായ കളിക്കാർ എതിരില്ലാത്ത എട്ടുഗോളാണ് (8-0) ഷെഫീൽഡിന്റെ വലയിലാക്കിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ടീമിനു ആയി എട്ടു വ്യത്യസ്ത താരങ്ങൾ ഗോളുകൾ നേടുന്നത്.

സീൻ ലോങ്സ്റ്റഫ്, ഡാൻ ബേൺ, സ്വൻ ബോട്മാൻ, കാല്ല്യും വിൽസൺ, ആൻറണി ഗോർഡൺ, ആൽമിറോൺ, ഗ്യുമേറസ്, അലക്സാണ്ടർ ഇസാക് എന്നിവരാണ് ഗോൾ നേടിയത്. ന്യൂകാസിലിന്റെ എറ്റവും വലിയ എവേ വിജയമായിരുന്നു.

അതേ സമയം, പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയയാത്ര തുടരുകയാണ്. ആറു മത്സരങ്ങളിൽ ആറും ജയിച്ച് 18 പോയിന്റുമായി പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. 16 പോയിന്റുമായ ലിവർപൂളാണ് രണ്ടാമത്. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ 3-1 ന് ലിവർപൂൾ പരാജയപ്പെടുത്തി. ആഴ്സൺ- ടോട്ടൻഹാം മത്സരം (2-2) സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - Premier League: Newcastle United dominate Sheffield United with record-breaking 8-0 victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.