ലണ്ടൻ: പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ജയം. ആസ്റ്റൺവില്ലയെ സിറ്റി 4-1ന് പരാജയപ്പെടുത്തിയപ്പോൾ ലൂട്ടൺ ടൗണിനെതിരെ 2-0നാണ് ആഴ്സണലിന്‍റെ ജയം. പോയിന്‍റ് പട്ടികയിൽ ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ആസ്റ്റൺവില്ലക്കെതിരായ മത്സരത്തിൽ 11ാം മിനിറ്റിൽ റോഡ്രിയുടെ ഗോളോടെയാണ് സിറ്റി മുന്നിലെത്തിയത്. എന്നാൽ, 20ാം മിനിറ്റിൽ ജോൺ ഡുറാനിലൂടെ ആസ്റ്റൺവില്ല തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് (45+1) ഫോഡൻ ഗോൾ നേടി സിറ്റിയെ മുന്നിലെത്തിച്ചത്. 62, 69 മിനിറ്റുകളിലും ഫോഡൻ വലകുലുക്കി ഹാട്രിക് നേട്ടം ആഘോഷിച്ചു.
ജയത്തോടെ സിറ്റി 67 പോയിന്‍റുമായി മൂന്നാമതാണ്. ഇതേ പോയിന്‍റുള്ള ലിവർപൂളാണ് രണ്ടാമത്.
ലൂട്ടൺ ടൗണിനെതിരെ എതിരില്ലാത്ത രണ്ടുഗോളിന്‍റെ വിജയമാണ് ആഴ്സണൽ ആഘോഷിച്ചത്. 24ാം മിനിറ്റിൽ മാർട്ടിൽ ഒഡെഗാർഡിന്‍റെതായിരുന്നു ആദ്യ ഗോൾ. 44ാം മിനിറ്റിൽ ദെയ്കി ഹാഷികോവയുടെ സെൽഫ് ഗോളിലൂടെ ആഴ്സണലിന്‍റെ ലീഡ് ഉയർന്നു. 68 പോയിന്‍റോടെയാണ് ആഴ്സണൽ പോയിന്‍റ് പട്ടികയിൽ മുന്നിലുള്ളത്.
മറ്റൊരു മത്സരത്തിൽ ബ്രെന്‍റ്ഫോർഡും ബ്രൈറ്റണും സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.