ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ലീഗിലെ അവസാന മത്സരത്തിന്റെ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതിയിൽ 2-1 ന് മുന്നിൽ. ഫിൽ ഫോഡൻ നേടിയ ഇരട്ട ഗോളാണ് സിറ്റിയെ മുന്നിലെത്തിച്ചത്. വെസ്റ്റ് ഹാമിനായി മുഹ്മദ് കുദ്ദൂസ് ഒരു ഗോൾ നേടി.
കളിയുടെ രണ്ടാം മിനിറ്റിൽ ബർണാഡോ സിൽവ ബോക്സിന് മധ്യത്തിലേക്ക് നീട്ടിയ ക്രോസ് ഇടങ്കാലൻ ഷോട്ടിലൂടെ ഫോഡൻ വലയിലാക്കി. 18ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്നും ജെറേമി ഡോകു നൽകി പന്ത് ഫോഡൻ അനായാസം വലയിലാക്കി. 42ാം മിനിറ്റിലാണ് വെസ്റ്റ് ഹാം സ്ട്രൈക്കർ മുഹമ്മദ് കുദൂസിലൂടെ ആദ്യ മറുപടി ഗോൾ നേടുന്നത്.
പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണൽ നിർണായ പോരാട്ടത്തിൽ ആദ്യ പകുതി സമനിലയിലാണ്. എവർട്ടനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമും ഒരോ ഗോൾ വീതം അടിച്ച് സമനിലയിലാണ്. 40ാം മിനിറ്റിൽ ഇദ്രിസ ഗ്വയേയിലൂടെ എവർട്ടനാണ് അദ്യ ഗോൾ നേടുന്നത്. 43ാം മിനിറ്റിൽ ആഴ്സണലിന്റെ ജപ്പാനീസ് ഡിഫൻഡൻ ടോമിയാസുവാണ് മറുപടി ഗോൾ നേടിയത്.
സിറ്റി ഇന്ന് വെസ്റ്റ് ഹാം യുനൈറ്റഡിനെ തോൽപിച്ചാൽ തുടർച്ചയായി നാല് തവണ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമാകും. സിറ്റി തോൽക്കുന്നപക്ഷം എവർട്ടനെതിരെ ജയിക്കുകയാണെങ്കിൽ ആഴ്സനലിന് രണ്ട് പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്മാരാകാം. മൂന്നാമതുള്ള ലിവർപൂളിന് 79 പോയന്റും നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വിലക്ക് 68 പോയന്റുമുണ്ട്. ഇന്നത്തെ മത്സരങ്ങൾ ഇവരുടെ സ്ഥാനങ്ങളിൽ ചലനമുണ്ടാക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.