മെസ്സിയുടെ ജഴ്സി സമ്മാനമായി സ്വീകരിച്ച് മോദി

ഖത്തർ ലോകകപ്പ് ജേതാക്കളായി അർജന്റീനയും മെസ്സിയും കിരീട​വേദിയിലെത്തിയപ്പോൾ അനുമോദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ടായിരുന്നു. ‘‘ഫുട്ബാളിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായി ഇത് വാഴ്ത്ത​പ്പെടും. ചാമ്പ്യൻ അർജന്റീനക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം ഏറ്റവും മനോഹരമായ കളി കെട്ടഴിച്ചവർ. അർജന്റീനയിലെയും ഇന്ത്യയിലെയും ദശലക്ഷക്കണക്കിന് ആരാധകർ ഈ മഹത്തായ വിജയത്തിൽ ആഹ്ലാദിക്കുന്നു’’- എന്നായിരുന്നു മോദിയുടെ വാക്കുകൾ.

ലോകം മുഴുക്കെ ആഘോഷമാക്കിയ വിജയത്തിന്റെ ഓർമകൾ പുതുക്കി പ്രധാനമന്ത്രി മോദിക്ക് മെസ്സിയുടെ ജഴ്സിയും സമ്മാനമായി ലഭിച്ചിരിക്കുന്നു. അർജന്റീന സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ വൈ.പി.എഫ് മേധാവി പാ​േബ്ലാ ​ഗൊൺസാലസ് ആണ് മെസ്സിയുടെ ടി ഷർട്ട് സമ്മാനിച്ചത്. ഇന്ത്യ എനർജി വാരാഘോഷ ചടങ്ങിലായിരുന്നു കൈമാറൽ.

ഖത്തറിൽ തോൽവിയോടെ തുടങ്ങിയ അർജന്റീന പിന്നീടെല്ലാം സ്വന്തം പേരിലാക്കിയായിരുന്നു അവസാനം ഫൈനലും കടന്ന് കപ്പുയർത്തിയത്. മെസ്സി ടൂർണമെന്റിന്റെ താരമാകുകയും ചെയ്തു. ഫൈനലിലെ ബൂട്ടുകളും ടി ഷർട്ടുകളുമടക്കം എല്ലാം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും താരം പിന്നീട് പറഞ്ഞു.

കളി നിർത്തി വിശ്രമ ജീവിതം നയിക്കുമ്പോൾ ബാഴ്സലോണയിലാകും താമസമാക്കുകയെന്ന് അടുത്തിടെ മെസ്സി വ്യക്തമാക്കിയിരുന്നു. ‘‘എന്റെ കരിയറിന് വിരാമമിടുമ്പോൾ, ബാഴ്സലോണയിൽ ജീവിക്കാനായി തിരിച്ചെത്തും. അതാണെനിക്ക് വീട്’’- എന്നായിരുന്നു വാക്കുകൾ. 

Tags:    
News Summary - Prime Minister Narendra Modi Receives Lionel Messi Jersey As Gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.