ഗോ​കു​ലം കേരള എഫ്.സി വനിതാ ടീം

ഗോ​കു​ലം എ​ഫ്.​സി​ക്ക് മു​ത​ൽ എ.​ടി.​കെ ബ​ഗാ​ന് വ​രെ കു​രു​ക്ക്

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തത് ഇന്ത്യൻ ടീമിന്റെ രാജ്യാന്തര മത്സരങ്ങളെയും അണ്ടർ 17 ലോകകപ്പ് ആതിഥേയാവകാശത്തെയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വിവിധ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്ന ക്ലബുകൾക്ക് വരെ തിരിച്ചടിയാണ്. എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ഗോകുലം കേരള എഫ്.സി ടീം ആഗസ്റ്റ് 23ന് തുടങ്ങുന്ന മത്സരങ്ങൾക്ക് മുന്നോടിയായി ഇതിനകം ഉസ്ബകിസ്താനിലെത്തിയിട്ടുണ്ട്.

വിലക്ക് നീക്കിയില്ലെങ്കിൽ ഗോകുലത്തിന് കളിക്കാനാവാത്ത സ്ഥിതിയാണ്. സെപ്റ്റംബർ ഏഴിനാണ് എ.ടി.കെ മോഹൻബഗാൻ പങ്കെടുക്കുന്ന എ.എഫ്.സി ഇന്റർസോൺ പ്ലേ ഓഫ് സെമി ഫൈനൽ. അതേസമയം, ആഭ്യന്തര ഫുട്ബാൾ കലണ്ടറിനെ സസ്പെൻഷൻ ബാധിക്കില്ല. ഡ്യൂറൻഡ് കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സൂപ്പർ കപ്പ് മത്സരങ്ങൾ മുൻ നിശ്ചയിച്ചപ്രകാരം നടത്താം. ട്രാൻസ്ഫർ സമയം അവസാനിക്കാനിരിക്കെ വിദേശ താരങ്ങളുമായി ക്ലബുകളുടെ പുതിയ കരാറുകളും അസാധ്യമാക്കും വിലക്ക്.

Tags:    
News Summary - Problem up to Gokulam FC and ATK Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.