മെസ്സിയും നെയ്​മറു​മൊക്കെ ഉ​െണ്ടങ്കിലും ഏറ്റവും മൂല്യമേറിയ ക്ലബ്​ പി.എസ്​.ജി അല്ല

പാരിസ്​: ലയണൽ മെസ്സി, നെയ്​മർ, കിലിയൻ എംബാപ്പെ, സെർജിയോ റാമോസ്​, എയ്​ഞ്ചൽ ഡി മരിയ, മാർകോ വെറാറ്റി,...പണക്കൊഴുപ്പിന്‍റെ ബലത്തിൽ ആധുനിക ഫുട്​ബാളിലെ മിന്നും താരങ്ങളെ ഒന്നിച്ചണിനിരത്തുന്ന പാരിസ്​ സെന്‍റ്​ ജെർമെയ്​ൻ (പി.എസ്​.ജി) ക്ലബാണ്​ ലോകത്ത്​ ഇന്ന്​ ഏറ്റവും മൂല്യമേറിയതെന്ന്​ കരുതിയതെങ്കിൽ തെറ്റി. ട്രാൻസ്​ഫർ മാർക്കറ്റ്​ ഡാറ്റ അനുസരിച്ച്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചാമ്പ്യന്മാരായ മാഞ്ചസ്​റ്റർ സിറ്റിയാണ്​ അക്കാര്യത്തിൽ ഒന്നാമത്​. 1006 ദശലക്ഷം യൂറോയാണ്​ (ഏകദേശം 9,256 കോടി രൂപ) മാഞ്ചസ്​റ്റർ സിറ്റിയുടെ മൂല്യമെങ്കിൽ 993.75 ദശലക്ഷം യൂറോയാണ്​ (8,681 കോടി) ട്രാൻസ്​ഫർ മാർക്കറ്റിലെ കണക്കുകൾ അനുസരിച്ച്​ പി.എസ്​.ജിയുടെ മൂല്യം.

മെസ്സിയുടെ പഴയ ക്ലബ്​ ബാഴ്​സലോണ 763 ദശലക്ഷം യൂറോയുമായി ഈ പട്ടികയിൽ എട്ടാം സ്​ഥാനക്കാരാണ്​. വമ്പൻ താരങ്ങളെ ടീമിലെത്തിക്കാൻ ഇക്കുറി ബാഴ്​സലോണ കാര്യമായി പണം ചെലവാക്കിയിട്ടില്ല. ബാഴ്​സയുടെ ബദ്ധ വൈരികളും ആധുനിക ഫുട്​ബാളിലെ സമ്പന്ന ക്ലബുകളിൽ മുൻനിരക്കാരുമായ റയൽ മഡ്രിഡ്​ 848.50 ദശലക്ഷം യൂറോയുമായി ആറാമതാണ്​.

ആദ്യ അഞ്ചു സ്​ഥാനക്കാരിൽ പി.എസ്​.ജി ഒഴികെയുള്ള നാലു ടീമും ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽനിന്നാണ്​. 904.50 ദശലക്ഷം യൂറോയുമായി ലിവർപൂൾ മൂന്നാമതു നിൽക്കു​േമ്പാൾ ചെൽസി (896.50 ദശലക്ഷം യൂറോ) നാലും മാഞ്ചസ്റ്റർ യുനൈറ്റഡ്​ (858.25 ദശലക്ഷം യൂറോ) അഞ്ചും സ്​ഥാനത്തുണ്ട്​.

ആദ്യ 20 സ്​ഥാനക്കാർ

1. മാഞ്ചസ്റ്റർ സിറ്റി -1006 ദശലക്ഷം യൂറോ

2. പി.എസ്​.ജി -993.75 ദശലക്ഷം യൂറോ

3. ലിവർപൂൾ -904.50 ദശലക്ഷം യൂറോ

4. ചെൽസി -896.50 ദശലക്ഷം യൂറോ

5. മാഞ്ചസ്റ്റർ യുനൈറ്റഡ്​ -858.25 ദശലക്ഷം യൂറോ

6. റയൽ മഡ്രിഡ്​ -848.50 ദശലക്ഷം യൂറോ

7. ബയേൺ മ്യൂണിക്ക്​ -818.50 ദശലക്ഷം യൂറോ

8. ബാഴ്​സലോണ -763.00 ദശലക്ഷം യൂറോ

9. അത്​ലറ്റികോ മഡ്രിഡ്​ -729.40 ദശലക്ഷം യൂറോ

10. ടോട്ടൻഹാം -704.00 ദശലക്ഷം യൂറോ

11. ഇന്‍റർ മിലാൻ -658.80 ദശലക്ഷം യൂറോ

12. യുവന്‍റസ്​ -609.10 ദശലക്ഷം യൂറോ

13. ബൊറൂസിയ ഡോർട്​മുണ്ട്​ -572.85 ദശലക്ഷം യൂറോ

14. ആർ.ബി ലൈപ്​സിഷ്​ -560.55 ദശലക്ഷം യൂറോ

15. ആഴ്​സനൽ -553.00 ദശലക്ഷം യൂറോ

16. ലീസസ്റ്റർ സിറ്റി -549.10 ദശലക്ഷം യൂറോ

17. നാപ്പോളി -503.75 ദശലക്ഷം യൂറോ

18. എവർട്ടൻ -495.50 ദശലക്ഷം യൂറോ

19. എ.സി മിലാൻ -430.40 ദശലക്ഷം യൂറോ

20. ആസ്റ്റൺ വില്ല -429.30 ദശലക്ഷം യൂറോ

Tags:    
News Summary - PSG Is Not World's Most Valuable Team, Here's The Top 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.