മെസ്സിയും നെയ്മറുമൊക്കെ ഉെണ്ടങ്കിലും ഏറ്റവും മൂല്യമേറിയ ക്ലബ് പി.എസ്.ജി അല്ല
text_fieldsപാരിസ്: ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ, സെർജിയോ റാമോസ്, എയ്ഞ്ചൽ ഡി മരിയ, മാർകോ വെറാറ്റി,...പണക്കൊഴുപ്പിന്‍റെ ബലത്തിൽ ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളെ ഒന്നിച്ചണിനിരത്തുന്ന പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) ക്ലബാണ് ലോകത്ത് ഇന്ന് ഏറ്റവും മൂല്യമേറിയതെന്ന് കരുതിയതെങ്കിൽ തെറ്റി. ട്രാൻസ്ഫർ മാർക്കറ്റ് ഡാറ്റ അനുസരിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് അക്കാര്യത്തിൽ ഒന്നാമത്. 1006 ദശലക്ഷം യൂറോയാണ് (ഏകദേശം 9,256 കോടി രൂപ) മാഞ്ചസ്റ്റർ സിറ്റിയുടെ മൂല്യമെങ്കിൽ 993.75 ദശലക്ഷം യൂറോയാണ് (8,681 കോടി) ട്രാൻസ്ഫർ മാർക്കറ്റിലെ കണക്കുകൾ അനുസരിച്ച് പി.എസ്.ജിയുടെ മൂല്യം.
മെസ്സിയുടെ പഴയ ക്ലബ് ബാഴ്സലോണ 763 ദശലക്ഷം യൂറോയുമായി ഈ പട്ടികയിൽ എട്ടാം സ്ഥാനക്കാരാണ്. വമ്പൻ താരങ്ങളെ ടീമിലെത്തിക്കാൻ ഇക്കുറി ബാഴ്സലോണ കാര്യമായി പണം ചെലവാക്കിയിട്ടില്ല. ബാഴ്സയുടെ ബദ്ധ വൈരികളും ആധുനിക ഫുട്ബാളിലെ സമ്പന്ന ക്ലബുകളിൽ മുൻനിരക്കാരുമായ റയൽ മഡ്രിഡ് 848.50 ദശലക്ഷം യൂറോയുമായി ആറാമതാണ്.
ആദ്യ അഞ്ചു സ്ഥാനക്കാരിൽ പി.എസ്.ജി ഒഴികെയുള്ള നാലു ടീമും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്നാണ്. 904.50 ദശലക്ഷം യൂറോയുമായി ലിവർപൂൾ മൂന്നാമതു നിൽക്കുേമ്പാൾ ചെൽസി (896.50 ദശലക്ഷം യൂറോ) നാലും മാഞ്ചസ്റ്റർ യുനൈറ്റഡ് (858.25 ദശലക്ഷം യൂറോ) അഞ്ചും സ്ഥാനത്തുണ്ട്.
ആദ്യ 20 സ്ഥാനക്കാർ
1. മാഞ്ചസ്റ്റർ സിറ്റി -1006 ദശലക്ഷം യൂറോ
2. പി.എസ്.ജി -993.75 ദശലക്ഷം യൂറോ
3. ലിവർപൂൾ -904.50 ദശലക്ഷം യൂറോ
4. ചെൽസി -896.50 ദശലക്ഷം യൂറോ
5. മാഞ്ചസ്റ്റർ യുനൈറ്റഡ് -858.25 ദശലക്ഷം യൂറോ
6. റയൽ മഡ്രിഡ് -848.50 ദശലക്ഷം യൂറോ
7. ബയേൺ മ്യൂണിക്ക് -818.50 ദശലക്ഷം യൂറോ
8. ബാഴ്സലോണ -763.00 ദശലക്ഷം യൂറോ
9. അത്ലറ്റികോ മഡ്രിഡ് -729.40 ദശലക്ഷം യൂറോ
10. ടോട്ടൻഹാം -704.00 ദശലക്ഷം യൂറോ
11. ഇന്‍റർ മിലാൻ -658.80 ദശലക്ഷം യൂറോ
12. യുവന്‍റസ് -609.10 ദശലക്ഷം യൂറോ
13. ബൊറൂസിയ ഡോർട്മുണ്ട് -572.85 ദശലക്ഷം യൂറോ
14. ആർ.ബി ലൈപ്സിഷ് -560.55 ദശലക്ഷം യൂറോ
15. ആഴ്സനൽ -553.00 ദശലക്ഷം യൂറോ
16. ലീസസ്റ്റർ സിറ്റി -549.10 ദശലക്ഷം യൂറോ
17. നാപ്പോളി -503.75 ദശലക്ഷം യൂറോ
18. എവർട്ടൻ -495.50 ദശലക്ഷം യൂറോ
19. എ.സി മിലാൻ -430.40 ദശലക്ഷം യൂറോ
20. ആസ്റ്റൺ വില്ല -429.30 ദശലക്ഷം യൂറോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.