മുംബൈ: ഐ ലീഗിൽനിന്ന് സ്ഥാനക്കയറ്റം നേടി ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്ന ആദ്യ ക്ലബ് എന്ന ഖ്യാതി സ്വന്തമാക്കി പഞ്ചാബ് എഫ്.സി. ലൈസൻസിങ് നടപടികൾ പൂർത്തിയാക്കിയ പഞ്ചാബ്, 12ാം ടീമായാണ് ഐ.എസ്.എല്ലിൽ പ്രവേശിച്ചിരിക്കുന്നത്. 2022-23 സീസണിലെ ഐ ലീഗ് ജേതാക്കള്‍ക്ക് ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. റൗണ്ട് ഗ്ലാസ് പഞ്ചാബായിരുന്നു ദേശീയ ചാമ്പ്യന്മാർ. ഇവർ ഇനി പഞ്ചാബ് എഫ്.സി എന്ന പേരിൽ ഐ.എസ്.എൽ കളിക്കും.
മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഐ ലീഗില്‍നിന്ന് ഐ.എസ്.എല്ലിന്റെ ഭാഗമായ ക്ലബുകളാണെങ്കിലും സ്ഥാനക്കയറ്റം നേടി എത്തിയവയല്ല.
ഈസ്റ്റ് ബംഗാള്‍ കോർപറേറ്റ് എന്ട്രിയിലും മോഹന്‍ ബഗാന് ഐ.എസ്.എല്‍ ക്ലബായ എ.ടി.കെയിൽ ലയിച്ചുമാണ് കടന്നത്. 2022-23 ഐ ലീഗ് സീസണില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബ് 16 മത്സരങ്ങള്‍ ജയിക്കുകയും നാലെണ്ണത്തിൽ സമനില പിടിക്കുകയും ചെയ്തിരുന്നു. ഇവരുടെ യൂത്ത് ക്ലബായ മിനര്‍വ അക്കാദമി എഫ്.ബി രാജ്യാന്തരതലത്തിലെ നേട്ടങ്ങളുമായി ശ്രദ്ധിക്കപ്പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.