Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകടമ്പകൾ കടന്നു;...

കടമ്പകൾ കടന്നു; ഐ.എസ്.എല്ലിൽ കളിക്കാനൊരുങ്ങി പഞ്ചാബ് എഫ്.സി

text_fields
bookmark_border
കടമ്പകൾ കടന്നു; ഐ.എസ്.എല്ലിൽ കളിക്കാനൊരുങ്ങി പഞ്ചാബ് എഫ്.സി
cancel

മും​ബൈ: ഐ ​ലീ​ഗി​ൽ​നി​ന്ന് സ്ഥാ​ന​ക്ക​യ​റ്റം നേ​ടി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ​ത്തു​ന്ന ആ​ദ്യ ക്ല​ബ് എ​ന്ന ഖ്യാ​തി സ്വ​ന്ത​മാ​ക്കി പ​ഞ്ചാ​ബ് എ​ഫ്.​സി. ലൈ​സ​ൻ​സി​ങ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ​ഞ്ചാ​ബ്, 12ാം ടീ​മാ​യാ​ണ് ഐ.​എ​സ്.​എ​ല്ലി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 2022-23 സീ​സ​ണി​ലെ ഐ ​ലീ​ഗ് ജേ​താ​ക്ക​ള്‍ക്ക് ഐ.​എ​സ്.​എ​ല്ലി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കു​മെ​ന്ന് നേ​ര​ത്തേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബാ​യി​രു​ന്നു ദേ​ശീ​യ ചാ​മ്പ്യ​ന്മാ​ർ. ഇ​വ​ർ ഇ​നി പ​ഞ്ചാ​ബ് എ​ഫ്‌.​സി എ​ന്ന പേ​രി​ൽ ഐ.​എ​സ്.​എ​ൽ ക​ളി​ക്കും.

മോ​ഹ​ന്‍ ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും ഐ ​ലീ​ഗി​ല്‍നി​ന്ന് ഐ.​എ​സ്.​എ​ല്ലി​ന്റെ ഭാ​ഗ​മാ​യ ക്ല​ബു​ക​ളാ​ണെ​ങ്കി​ലും സ്ഥാ​ന​ക്ക​യ​റ്റം നേ​ടി എ​ത്തി​യ​വ​യ​ല്ല.

ഈ​സ്റ്റ് ബം​ഗാ​ള്‍ കോ​ർ​പ​റേ​റ്റ് എ​ന്‍ട്രി​യി​ലും മോ​ഹ​ന്‍ ബ​ഗാ​ന്‍ ഐ.​എ​സ്.​എ​ല്‍ ക്ല​ബാ​യ എ.​ടി.​കെ​യി​ൽ ല​യി​ച്ചു​മാ​ണ് ക​ട​ന്ന​ത്. 2022-23 ഐ ​ലീ​ഗ് സീ​സ​ണി​ല്‍ റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബ് 16 മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ക്കു​ക​യും നാ​ലെ​ണ്ണ​ത്തി​ൽ സ​മ​നി​ല പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ യൂ​ത്ത് ക്ല​ബാ​യ മി​ന​ര്‍വ അ​ക്കാ​ദ​മി എ​ഫ്.​ബി രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലെ നേ​ട്ട​ങ്ങ​ളു​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLPunjab FC
News Summary - Punjab FC to play in ISL
Next Story