ഖത്തർ ലോകകപ്പ് 2022;​ ടിക്കറ്റ്​ ബുക്കിങ്​ ഇന്ന്​ ഒരു മണി മുതൽ

ദോഹ: കാത്തിരിപ്പുകൾക്ക്​ അവസാനമാവുന്നു. വിശ്വമേളയുടെ ഗാലറി ഇരിപ്പിടങ്ങളിൽ ആരാധകർക്ക്​ ടിക്കറ്റ്​ ഉറപ്പിക്കാനുള്ള മുഹൂർത്തങ്ങളിലേക്ക്​ ഇനി ഏതാനും സമയത്തെ കാത്തിരിപ്പ്​ മാത്രം. 2022 ഖത്തർ ലോകകപ്പിൻെറ ആദ്യ ഘട്ട ടിക്കറ്റ്​ വിൽപനക്ക്​ ​ബുധനാഴ്​ച ഉച്ച ഒരു മണിക്ക്​ തുടക്കമാവും. വാർത്താ കുറിപ്പിലൂടെ ഫിഫയാണ്​ ഇക്കാര്യം അറിയിച്ചത്​. ​ജനുവരി 19ന്​ തുടങ്ങി ഫെബ്രുവരി എട്ട്​ ഉച്ച ഒരു മണിവരെയാണ്​ ആദ്യഘട്ട ടിക്കറ്റ്​ ബുക്കിങ്​ സമയം. ഇതിനകം, https://www.fifa.com/tickets എന്ന ലിങ്ക്​ വഴി ബുക്​ ചെയ്യുന്നവർക്ക്​, മാർച്ച്​ എട്ടിന്​ ആരംഭിക്കുന്ന റാൻഡം തെരഞ്ഞെടുപ്പിലൂടെ ടിക്കറ്റിന്​ അർഹരാവാം. ഇ മെയിൽ വഴി അറിയിക്കുന്നത്​ അനുസരിച്ച്​ ഓൺലൈൻ വഴി ടിക്കറ്റ്​ തുക അടച്ച്​ ​വിശ്വമേളക്കുള്ള ഇരിപ്പിടവും സ്വന്തമാക്കാം.

-40 റിയാലിന്​ ടിക്കറ്റ്​; ബിഗ്​ ബമ്പർ

ഖത്തറിലെ താമസക്കാരായ എല്ലാവർക്കും ലോകകപ്പ്​ ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ്​ സംഘാടകർ ടിക്കറ്റ്​ വിൽപന ആരംഭിക്കുന്നത്​. കാറ്റഗറി നാല്​ സീറ്റുകളിലേക്ക്​ 40 റിയാലിന്​ (819 രൂപ) ടിക്കറ്റുകൾ ലഭ്യമാവും. 1990 ഇറ്റലി ലോകകപ്പിന്​ ശേഷമുള്ള ടിക്കറ്റ്​ ചാർജുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്​. വിസകാർഡ്​ വഴി മാത്രമാവും ഖത്തറിലുള്ളവർക്ക്​ പേയ്​മെൻറ്​. അതേസമയം, ഖത്തറിന്​ പുറത്തുള്ളവർക്ക്​ മറ്റ്​ ഫോർമാറ്റുകളിലും ടിക്കറ്റ്​ തുക അടക്കാം. ആരാധകർക്കുള്ള ഫാൻ ഐ.ഡി കാർഡായ ഹയ്യാ കാർഡും ലോകകപ്പിൽ നടപ്പാക്കും.







Tags:    
News Summary - Qatar World Cup 2022; Ticket booking starts today at 1pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.