കോഴിക്കോട്: ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന കാലിക്കറ്റ് ക്വാർട്സ് എഫ്.സി ടീമിനെ ലോകപ്രശസ്ത സ്പോർട്സ് മാനേജ്മെൻറ് ഗ്രൂപ്പായ യുനൈറ്റഡ് വേൾഡ് ഏറ്റെടുത്തു. കോഴിക്കോട്ടെ പ്രമുഖ ക്ലബുകളിലൊന്നായ ക്വാർട്സ് എഫ്.സി ഇനി 'കേരള യുനൈറ്റഡ് എഫ്.സി' എന്നറിയപ്പെടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡ് എഫ്.സി, ബെൽജിയൻ പ്രോ ലീഗിലെ ബിർഷോ, യു.എ.ഇ രണ്ടാം ഡിവിഷനിലെ അൽഹിലാൽ യുനൈറ്റഡ് എന്നീ ക്ലബുകളുടെ ഉടമകളാണ് സൗദി അറേബ്യൻ കമ്പനിയായ യുനൈറ്റഡ് വേൾഡ്. കളിയോടുള്ള അഭിനിവേശവും യുനൈറ്റഡ് വേൾഡ് ശൃംഖലയുടെ സ്വാധീനവും ഇന്ത്യൻ ഫുട്ബാളിലും എത്തിക്കാനാണ് കോഴിക്കോട്ടെ ക്ലബിനെ ഏറ്റെടുക്കാൻ കാരണം.
കേരള യുനൈറ്റഡിനെ ഇന്ത്യൻ ഫുട്ബാളിലെ ഉയരങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് യുനൈറ്റഡ് വേൾഡ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല അൽഗംദി പറഞ്ഞു. കേരള യുനൈറ്റഡിെൻറ അടിത്തറ ശക്തമാക്കാൻ യുവതാരങ്ങൾക്കായി അക്കാദമി തുടങ്ങും. നാട്ടിൽനിന്നുള്ള താരങ്ങളെ വളർത്തിയെടുക്കും.
സൗദി അറേബ്യയിലെ അബ്ദുല്ല ബിൻ മുസ്അദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് യുനൈറ്റഡ് വേൾഡിെൻറ ഉടമ. 1976ൽ സ്ഥാപിച്ച ക്വാർട്സ് എഫ്.സി കേരള പ്രീമിയർ ലീഗ് ടീം കൂടിയാണ്. കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. ഹരിദാസാണ് ക്വാർട്സിെൻറ ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.