ദേ, പരീക്ഷാ ചോദ്യപ്പേപ്പറിലും മെസ്സി; നാലാം ക്ലാസുകാർ ഹാപ്പി

കോഴിക്കോട്: ഇന്ന് നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ നാലാമത്തെ ചോദ്യം കണ്ടതും കുട്ടികൾ ഹാപ്പി. 'ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ' -ലോകകപ്പുമായി മടങ്ങിയ പ്രിയതാരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. ചോദ്യം കണ്ടതും മെസ്സി ഫാൻസുകാർക്ക് കൂടുതൽ സന്തോഷം.

മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം. ഖത്തർ ലോകകപ്പ് ഉറക്കമൊഴിഞ്ഞ് കണ്ടവർക്ക് മെസ്സിയെ കുറിച്ച് എഴുതൽ അത്ര പ്രയാസമായിരുന്നില്ല.

 

അതേസമയം, മെസ്സി മാത്രം പോരാ, ക്രിസ്റ്റ്യാനോയും നെയ്മറും കൂടി വേണമെന്നായിരുന്നു ഇവരുടെ ആരാധകരായ കുട്ടികളുടെ പ്രതികരണമെന്ന് അധ്യാപകർ പറയുന്നു. 

Tags:    
News Summary - question about lionel messi in 4th standers exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.