ഖത്തർ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദിയുടെ പരിശീലകൻ റെനാർഡ് രാജിവെച്ചു

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ അർജന്റീനയെ വീഴ്ത്തിയ സൗദി അറേബ്യയെ പരിശീലിപ്പിച്ചിരുന്ന ഹെർവ് റെനാർഡ് പടിയിറങ്ങി. സൗദി അറേബ്യൻ ഫുട്ബാൾ ഫെ​ഡറേഷനാണ് രാജി അറിയിച്ചത്. അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെനാർഡ് പോകുന്നത്. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഇതുസംബന്ധിച്ച് നേരത്തെ കത്ത് നൽകിയിരുന്നു.

2019 ജൂലൈയിലാണ് റെനാർഡ് സൗദി പരിശീലകനായി ചുമതലയേൽക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരെ 2-1നായിരുന്നു സൗദി വിജയം. പിന്നീട് ജയമൊന്നും പിടിക്കാനാവാതെ ടീം ആദ്യ റൗണ്ടിൽ പുറത്തായി. അർജന്റീനയാകട്ടെ, അതിനു ശേഷം വമ്പൻ ജയങ്ങളുമായി ഖത്തറിൽ കിരീടമുയർത്തിയാണ് മടങ്ങിയത്. നാലു വർഷം സൗദി ടീമിനൊപ്പം നിന്ന് പരമാവധി നൽകിയാണ് മടങ്ങുന്നതെന്ന് റെനാർഡ് പറഞ്ഞു.

ഏറ്റവുമൊടുവിൽ ബൊളീവിയക്കെതിരായ സൗഹൃദ മത്സരത്തിൽ റെനാർഡ് പരിശീലിപ്പിച്ച സൗദി 2-1ന് തോൽവി സമ്മതിച്ചിരുന്നു. 

Tags:    
News Summary - Renard resigns as Saudi Arabia coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.