സന്തോഷ് ട്രോഫി ഫുട്ബാൾ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിലെ റിയാദിൽ കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടത്തും. മാർച്ച് ഒന്നു മുതൽ നാലു വരെ തീയതികളിലാകും മത്സരങ്ങൾ. സൗദി അറേബ്യയിലെ ബന്ധപ്പെട്ട പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തീയതി നിശ്ചയിച്ചതെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ‘രാജ്യത്തിന് അഭിമാനകരമായ മുഹൂർത്തമാണിതെന്നും നാലു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകൾ സൗദിയിലാകും കിരീടപ്പോരാട്ടങ്ങൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
12 ടീമുകളടങ്ങിയ ഫൈനൽ റൗണ്ടിൽ ആറു ടീമുകളുള്ള രണ്ടു ഗ്രൂപുകളായി തിരിഞ്ഞാണ് മത്സരം. ഓരോ ഗ്രൂപിലെയും ആദ്യ രണ്ടു ടീമുകൾക്കാകും സെമി പ്രവേശനം. ഇവരാകും തുടർ മത്സരങ്ങൾക്കായി റിയാദിലേക്ക് പറക്കുക.
രാജ്യത്ത് ഫുട്ബാളിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിഷൻ 2047 പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ഷാജി പ്രഭാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.