'നിലവിൽ മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചവൻ മുഹമ്മദ്​ സലാഹ്​'

ലണ്ടൻ: കഴിഞ്ഞ പതിറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്​ബാൾ താര​ം ആരെന്ന ചോദ്യത്തിന്​ ലയണൽ മെസ്സി, ക്രിസ്​റ്റ്യാനോ റൊണാൾഡോ എന്നിങ്ങനെ രണ്ട്​ ഉത്തരങ്ങൾ മാത്രമാണുണ്ടായിരുന്നത്​. കരിയറി​െൻറ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണെങ്കിൽ പോലും ഇരുതാരങ്ങളും തന്നെയാണ്​ ഇന്നും ഫുട്​ബാൾ ചർച്ചകളിലെ ഹോട്ട്​ഫേവറിറ്റുകൾ.

എന്നാൽ നിലവിൽ മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചവൻ ഈജിപ്​തി​െൻറ ലിവർപൂൾ താരം മുഹമ്മദ്​ സലാഹ്​ ആണെന്ന പക്ഷക്കാരനാണ്​ മുൻ വെയ്​ൽസ്​ താരം റോചി സാവേജ്​. 'നിലവിൽ ലോകത്തിലെ ഏറ്റവും മികച്ചവൻ സലാഹാണ്​. മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ? അതെ, എംബാപ്പെ? അതെ, നെയ്​മർ ? അതെ' -സവേജ്​ പറഞ്ഞു.

'എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ, നിങ്ങൾ ഫോർവേഡ് ഏരിയയിൽ ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ സലാഹ്​ ആയിരിക്കും ആദ്യ ചോയ്സ്. അതുകൊണ്ട് ഞാൻ പറയും, ഇപ്പോൾ അസിസ്​റ്റുകളുടെയാണെങ്കിലും അവസരം സൃഷ്​ടിക്കുന്ന കാര്യത്തിലാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണവൻ'-റോബി കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റിക്കെതിരെ ലിവർപൂളിനായി സലാഹ്​ നേടിയ സോളോ ഗോളിനെ വാഴ്​ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ബാഴ്​സലോണയിൽ മെസ്സി അടിച്ച ചില ഗോളുകളോടുമാണ്​ ചിലർ താരതമ്യം ചെയ്യുന്നത്​.

പ്രീമിയർ ലീഗിൽ ഇതുവരെ സലാഹ്​ ആറുഗോളുകൾ സ്​കോർ ചെയ്​തു. അതേ സമയം മാഞ്ചസ്​റ്റർ യുനൈറ്റഡിൽ മടങ്ങിയെത്തിയ റൊണാൾഡോ മൂന്ന്​ ഗോളുകളാണ്​ വലയിലാക്കിയത്​. എന്നിരുന്നാലും സലാഹിനെ മറികടന്ന്​ പ്രീമിയർ ലീഗിലെ പോയ മാസത്തെ മികച്ച താരമായി പോർചുഗീസ്​ നായകൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രീമിയർ ലീഗിലും ചാമ്പ്യൻസ്​ ലീഗിലും റൊണാൾഡോ മിന്നും ഫോം തുടരുകയാണ്​. ചാമ്പ്യൻസ്​ ലീഗിലൂടെ പി.എസ്​.ജി ജഴ്​സിയിൽ മെസ്സി ത​െൻറ കന്നി ഗോൾ സ്​കോർ ചെയ്​തിരുന്നു. എന്നാൽ ഫ്രഞ്ച്​ ലീഗിൽ താരം ഇനിയും താളം കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ സീസൺ പുരോഗമിക്കുന്നതോടെ മികച്ച താരമാരെന്ന ചർച്ചകൾ ഇനിയും കൊഴുക്കും.  

Tags:    
News Summary - Robbie Savage Rate Mohamed Salah Over Lionel Messi And Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.