സെവിയ്യ (സ്പെയിൻ): പോർചുഗലിെൻറയും ക്രിസ്റ്യാനോ റൊണാൾഡോയുടെയും ആരാധകർക്ക് ഹൃദയഭേദകമായിരുന്നു ഞായറാഴ്ച ബെൽജിയത്തിനെതിരായ തോൽവി. എന്നാൽ തോൽവിയുടെ നിരാശയിൽ നിൽക്കുന്ന റൊണാൾഡോയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ബെൽജിയൻ താരം റെമേലു ലുകാക്കുവാണ് പോയ രാത്രി കാൽപന്ത് ആരാധകരുടെ മനം കവർന്നത്.
ലുകാക്കുവിെൻറ സ്പിരിറ്റിന് കൈയ്യടിച്ച ആരാധകർ വിഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയാണ്. റൊണാൾഡോയെ ചേർത്തു പിടിച്ച ശേഷം ചെവിയിൽ എന്തോ പറയുന്നുണ്ട് ഇൻറർ മിലാൻ താരം. പറഞ്ഞത് എന്ത് തന്നെ ആയാലും സങ്കടത്തിനിടെയിലും പറങ്കിപ്പടയുടെ ആരാധകർക്ക് ആശ്വാസമായിരുന്നു ആ കാഴ്ച.
കഴിഞ്ഞ ദിവസം നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് നിലവിലെ ജേതാക്കളായ പോർചുഗൽ യൂറോ കപ്പിൽ നിന്ന് പുറത്തായത്. 42ാം മിനിറ്റിൽ തോർഗൻ ഹസാഡാണ് പോർചുഗീസ് പടയുടെ നെഞ്ച് തകർത്തത്.
36 വയസുകാരനായ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് മത്സരമാകും എന്നതിനാൽ തന്നെ വികാര നിർഭരമായിരുന്നു ആ മടക്കം. തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങുേമ്പാൾ റൊണാൾഡോക്കും വികാരങ്ങൾ അടക്കിപ്പിടിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ആം ബാൻഡ് വലിച്ചെറിഞ്ഞായിരുന്നു താരം നടന്നു നീങ്ങിയത്.
മത്സരത്തിൽ ഒരുപിടി മികച്ച അവസരങ്ങൾ റൊണാൾഡോ തുറന്നു നൽകിയെങ്കിലും സഹതാരങ്ങൾക്ക് അത് ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല. അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇറാെൻറ അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തിയ റൊണാൾഡോക്ക് പുതുചരിത്രമെഴുതാൻ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.