സൗദിയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി റൊണാൾഡോയും മെസ്സിയും റിയാദിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു

ജിദ്ദ: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്തകൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയും  ലയണൽ മെസ്സിയും നേതൃത്വം നൽകുന്ന രണ്ടു ക്ലബുകൾ തമ്മിലുള്ള  ഏറ്റുമുട്ടലിന് അടുത്ത മാസം 19 ന് വ്യാഴാഴ്ച രാജ്യ തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കും.

റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന 'റിയാദ് സീസൺ' സൗഹൃദ ടൂർണമെന്റിൽ ലയണൽ മെസ്സി നയിക്കുന്ന ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെൻ ക്ലബും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദിയിൽ നിന്നുള്ള ടീമും തമ്മിലാണ് മത്സരം. സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അൽനസ്റിന്റെയും അൽഹിലാലിന്റെയും ഏറ്റവും മുൻനിര താരങ്ങൾ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നിൽ അണിനിരക്കുക.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ക്ലബുമായി കരാറിൽ ഒപ്പിട്ട ഉടനെ തന്നെ രണ്ട് ഫുട്‌ബോൾ ഇതിഹാസങ്ങൾ തമ്മിൽ സൗദിയിൽ ഏറ്റുമുട്ടുന്നു എന്ന അപ്രതീക്ഷിത വാർത്ത സൗദിയിലെ ഫുട്ബാൾ പ്രേമികൾ ആവേശത്തോടെയാണ് ശ്രവിച്ചത്.

Tags:    
News Summary - Ronaldo and Messi go head-to-head in Riyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.