ലൈപ്ഷിസ്: യൂറോ കപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും സഹതാരം പെപ്പെയും.
ചെക്ക് റിപ്പബ്ലിക്കിനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടൂർണമെന്‍റ് കളിച്ച താരമെന്ന റെക്കോഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. താരത്തിന്‍റെ കരിയറിലെ ആറാം യൂറോ കപ്പാണിത്. അഞ്ച് തവണ യൂറോ കപ്പ് കളിച്ച മുൻ സ്പെയ്ൻ ഗോൾ കീപ്പർ ഈക്കര്‍ കസിയസിനെയാണ് ക്രിസ്റ്റ്യാനോ മറികടന്നത്.
2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലും ക്രിസ്റ്റ്യാനോ പോർചുഗലിനായി കളത്തിലിറങ്ങിയിരുന്നു. ഇത്തവണ ആറാം യൂറോ കപ്പാണ് താരം കളിക്കുന്നത്. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും 39കാരനായ ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകളുമായി മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയാണ് രണ്ടാമത്.
യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോര്‍ചുഗല്‍ പ്രതിരോധ താരം പെപ്പെ സ്വന്തമാക്കിയത്. 41 വയസ്സും 113 ദിവസവുമാണ് താരത്തിന്‍റെ പ്രായം. ഹംഗറിയുടെ ഗാബോര്‍ കിറാലിയുടെ റെക്കോഡാണ് താരം മറികടന്നത്. 2016ല്‍ ബെല്‍ജിയത്തിനെതിരെ കളിക്കാനിറങ്ങുമ്പോൾ ഗാബോറിന്‍റെ പ്രായം 40 വര്‍ഷവും 86 ദിവസവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.