യൂറോപ്പിൽ ഏറ്റവുമധികം ശമ്പളം പറ്റുന്ന താരം മെസ്സി; റൊണാൾഡോ ആദ്യ അഞ്ചിലില്ല, പട്ടിക കാണാം

ലണ്ടൻ: യൂറോപ്പിലെ ഏറ്റവും മധികം ശമ്പളം പറ്റുന്ന ആദ്യ അഞ്ചുതാരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്​. യുവന്‍റസിൽ നിന്നും മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ കരാറോടെയാണ്​ റൊണാൾഡോയു​െട ശമ്പളം ഇടിഞ്ഞത്​.

നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും 480,000 പൗണ്ടാണ്​ റൊണാൾഡോക്ക്​ ​ആഴ്ചയിൽ ലഭിക്കുന്നത്​. യുവന്‍റസിൽ നിന്നും 950,000 രൂപ ലഭിച്ചിരുന്നു. ബാഴ്​സലോണയിൽ നിന്നും പി.എസ്​.ജിയിലേക്ക്​ കൂടുമാറിയിട്ടും ഏറ്റവുമധികം ശമ്പളം വാങ്ങുന്ന താരമായി ലയണൽ മെസ്സി തുടരുകയാണ്​. ആഴ്ചയിൽ 960,000 പൗണ്ടാണ്​ മെസ്സിയുടെ ശമ്പളം.

ഏറ്റവുമധികം ശമ്പളം പറ്റുന്ന പത്ത്​ താരങ്ങൾ

1- ലയണൽ മെസ്സി (പി.എസ്.​ജി) -960,000 പൗണ്ട്​

2- നെയ്​മർ (പി.എസ്​.ജി) -606,000 പൗണ്ട്​

3- ലൂയിസ്​ സുവാരസ്​ (അത്​ലറ്റികോ മാഡ്രിഡ്​) - 575,000 പൗണ്ട്​

4- അന്‍റായിൻ ഗ്രീസ്​മാൻ (ബാഴ്​സലോണ) -575,000 പൗണ്ട്​

5- ഗാരെത്​ ബെയിൽ (റയൽ മാഡ്രിഡ്​) - 500,000 പൗണ്ട്​

6- ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുനൈറ്റഡ്​) -480, 000 പൗണ്ട്​

7 -റൊമേലു ലുക്കാക്കു (ചെൽസി) -450,000 പൗണ്ട്​

8- കിലിയൻ എംബാപ്പേ (പി.എസ്​.ജി) - 410,000 പൗണ്ട്​

9- കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി) -385,000 പൗണ്ട്​

10- ഡേ വിഡ്​ ഡിഹിയ (മാഞ്ചസ്റ്റർ യുനൈറ്റഡ്​) -375,000- പൗണ്ട്​

Tags:    
News Summary - Ronaldo drops out of Europe’s top five highest-paid players after Man Utd return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.