ഇൻസ്റ്റഗ്രാമിൽ ലോകത്തേറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 50 കോടിയോളം പേരാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്.
ഇൻസ്റ്റഗ്രാമിൽ താരം ഇടുന്ന ഓരോ പോസ്റ്റിനും പോക്കറ്റിലെത്തുന്നതും കോടികളാണ്.എന്നാൽ, ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ ഒറ്റയടിക്ക് 30 ലക്ഷത്തിന്‍റെ കുറവുണ്ടായി. കഴിഞ്ഞദിവസം ഉച്ചക്ക് 2.15നാണ് 30 ലക്ഷം പേരുടെ കുറവുണ്ടായത്. ഇൻസ്റ്റഗ്രാമിനുണ്ടായ സാങ്കേതിക പിഴവാണ് ഫോളോവേഴ്സിന്‍റെ ഇടിവിനു കാരണം. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയായ അമേരിക്കൻ മോഡലും ടെലിവിഷൻതാരവുമായ കെയ്‍ലീ ജെന്നറിന് 11 ലക്ഷം പേരെയാണ് നഷ്ടമായത്.
മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം ഇൻസ്റ്റഗ്രാം പരിഹരിച്ചു. നഷ്ടപ്പെട്ട ഫോളോവേഴ്സെല്ലാം വീണ്ടും തിരിച്ചെത്തി. എന്നാൽ, സാങ്കേതിക പ്രശ്നം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് ഉപഭോക്താക്കളെ തടയുന്ന സോഫ്‌റ്റ്‌വെയർ ബഗ് പരിഹരിച്ചതായി ഇൻസ്റ്റഗ്രാം അറിയിച്ചു. എന്നാൽ, കൂടുതലൊന്നും പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.