പൂങ്ങോട് ഫ്രണ്ട്സ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ വിജയികളായ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് ടീം ട്രോഫി എറ്റു വാങ്ങുന്നു

ഗാലറി തകർന്നതിനെ തുടർന്ന് മാറ്റിവെച്ച ഫൈനൽ മത്സരം അരങ്ങേറി; യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിന് ട്രോഫി

കാളികാവ് (മലപ്പുറം): രണ്ട് മാസം മുമ്പ് ഗാലറി തകർന്നതിനെ തുടർന്ന് മാറ്റിവെച്ച പൂങ്ങോട് ഫ്രണ്ട്സ് ഫുട്ബാൾ ഫൈനൽ മത്സരം വീണ്ടും അരങ്ങേറി. റോയൽ ട്രാവൽസ് കോഴിക്കോടും യുണെറ്റഡ് എഫ്.സി നെല്ലിക്കുത്തും തമ്മിലാണ് മത്സരിച്ചത്. യുണൈറ്റഡ് എഫ്.സി മത്സരത്തിൽ വിജയിച്ചു.

മാർച്ച് 19ന് ഗാലറി തകർന്ന ബഹളങ്ങൾക്കിടെ നശിപ്പിച്ച ട്രോഫിയുടെ മാതൃകയിൽ പുതിയ ട്രോഫി നിർമിച്ച് വിജയികൾക്ക് സമ്മാനിച്ചു.

ഗോൾ പോസ്റ്റുകൾ സ്ഥാപിച്ചതല്ലാതെ സംഘാടകർ ഇക്കുറി ഗാലറി കെട്ടിയിരുന്നില്ല. ടിക്കറ്റും ഉണ്ടായിരുന്നില്ല. പൂങ്ങോട് ഫ്രണ്ട്സ് ജനകീയ ടൂർ ണമെന്‍റിന്‍റെ കലാശപ്പോരാട്ടം നടക്കുന്ന വിവരം കേട്ടറിഞ്ഞ് പരിസരത്തെ നാട്ടുകാർ മൈതാനത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുൽ, മുൻ സന്തോഷ് ട്രോഫി താരം അൽമുത്തു, മുൻ ഐ ലീഗ് താരവും ഒതുക്കുങ്ങൽ ടീം മുഖ്യപരിശീലകനുമായ വാഹിദ് സാലി തുടങ്ങിയവർ ബൂട്ടുകെട്ടി. മുൻ ഐ ലീഗ് താരം ആഷിക് ഉസ്മാന്‍റെ നേതൃത്വത്തിലിറങ്ങിയ റോയൽ ടീമിന് യുണെറ്റഡ് എഫ്.സി കീഴ്പെടുത്താനായില്ല. എതിരില്ലാത്ത മൂന്നു ഗോളിന് യുണെറ്റഡ് എഫ്.സി നെല്ലിക്കുത്ത് ടീം റോയൽ ട്രാവൽസിനെ കീഴ്പ്പെടുത്തി. 

വിജയികൾക്ക് കാളികാവ് പൊലീസ് ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര ട്രോഫി വിതരണം ചെയ്തു.


Tags:    
News Summary - royal travels vs united fc football championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.