സാഫ്​ കപ്പ്​: പകുതി സമയവും പത്തുപേർ; എന്നിട്ടും ബംഗ്ലാദേശിനോട്​ സമനിലയിൽ കുരുങ്ങി ഇന്ത്യ

മാലി: ഫിഫ റാങ്കിങ്ങിൽ 189ാം റാങ്കുകാരാണ്​ ബംഗ്ലാദേശ്​. സാഫ്​ കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ഇന്ത്യയാവ​ട്ടെ 107ാം റാങ്കുമായി ബഹുദൂരം മുന്നിലും. എന്നിട്ടും കിരീട ഫേവറേറ്റുകൾക്ക്​ ജയമില്ല. സാഫ്​ കപ്പ്​ 2021 ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനോട്​ 1-1നാണ്​ ഇന്ത്യ സമനിലയിലായത്​. ചുവപ്പു കാർഡ്​ കണ്ട്​ ബംഗ്ലാദേശിന്‍റെ ഒരു​ താരം മടങ്ങിയപ്പോൾ മത്സരത്തിന്‍റെ പകുതി സമയവും പത്തു പേരായിരുന്നിട്ടും ഇന്ത്യക്ക്​ ജയിക്കാനായില്ല.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യയായിരുന്നു ആദ്യം മുന്നിലെത്തിയത്. 26ാം മിനിറ്റിലായിരുന്നു സീനിയർ താരം ഛേത്രിയുടെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോൾ ഇന്ത്യ മുന്നിട്ടുനിൽക്കുകയും ചെയ്​തു.

രണ്ടാം പകുതി ആരംഭിച്ച് ഒമ്പത് മിനുറ്റ് പിന്നിട്ടപ്പോഴായിരുന്നു ബംഗ്ലാദേശിന്​ തിരിച്ചടിയുണ്ടാവുന്നത്​. ലിസ്റ്റണ്‍ കൊലാക്കോയെ ഫൗള്‍ ചെയ്തതിന് ബിശ്വനാഥ് ഘോഷിന്​ ചുവപ്പു കാര്‍ഡ് കിട്ടി. ഇതോടെ ബംഗ്ലാദേശ് പത്തുപേരായി ചുരുങ്ങി. എന്നാല്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് ആക്രമണ വീര്യം വിട്ടില്ല. ഓരോരുത്തരും രണ്ടു പേരുടെ കളിപുറത്തെടുത്തതോടെ ഇന്ത്യ പതറി.



ആ ശ്രമത്തിന്​ ഫലം കാണുകയും ചെയ്​തു. 74ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ബംഗ്ലാദേശിന്‍റെ സമനില ഗോള്‍.

യാസിന്‍ അറഫാത്താണ് ബംഗ്ലാദേശിനായി വലകുലുക്കിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുമായി ബംഗ്ലാദേശാണ് പട്ടികയില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ നിന്ന് ഒരു പോയിന്‍റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Tags:    
News Summary - SAFF Championship 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.