ന്യൂഡൽഹി: ബഹ്റൈനും ബലറൂസിനുമെതിരെ സൗഹൃദമത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിലേക്കുള്ള പരിശീലന ക്യാമ്പിൽ മൂന്നു മലയാളികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുസ്സമദ്, ബംഗളൂരു എഫ്.സിയുടെ ആഷിഖ് കുരുണിയൻ, നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ വി.പി. സുഹൈർ എന്നിവരാണ് കോച്ച് ഇഗോർ സ്റ്റിമാകിന്റെ 38 അംഗ സംഘത്തിൽ ഇടംപിടിച്ചത്.
ബ്ലാസ്റ്റേഴ്സ് ഗോൾവലക്കു മുന്നിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന പ്രഭ്സുഖൻ ഗില്ലും മധ്യനിര താരം ജീക്സൺ സിങ്ങും സംഘത്തിലുണ്ട്. പുണെയിൽ ഈമാസം 10നാണ് ക്യാമ്പ് തുടങ്ങുക. ഐ.എസ്.എൽ സെമിയിലും ഫൈനലിലും കളിക്കുന്നവർ അതു കഴിഞ്ഞശേഷമേ ക്യാമ്പിൽ ചേരൂ. 21ന് ബഹ്റൈനിലേക്കു പുറപ്പെടുന്നതിനു മുമ്പായി ടീം പ്രഖ്യാപിക്കും. 23ന് ബഹ്റൈനെതിരെയും 26ന് ബലറൂസിനെതിരെയുമാണ് കളികൾ.
ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ-ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്, പ്രഭ്സുഖൻ സിങ് ഗിൽ, മുഹമ്മദ് നവാസ്. ഡിഫൻഡർമാർ: പ്രീതം കൊട്ടാൽ, അശുതോഷ് മേത്ത, സെരിറ്റൺ ഫെർണാണ്ടസ്, ആശിഷ് റായ്, രാഹുൽ ബെക്കെ, സന്ദേശ് ജിങ്കാൻ, ദീപക് താൻഗ്രി, നരേന്ദർ ഗഹ്ലോട്ട്, ചിൻഗ്ലെൻസെന സിങ്, സുഭാശിഷ് ബോസ്, ആകാശ് മിശ്ര, മന്ദർറാവു ദേശായ്, റോഷൻ സിങ്.
മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, വിക്രം പ്രതാപ് സിങ്, അനിരുദ്ധ് ഥാപ, പ്രണോയ് ഹൽദാർ, ജീക്സൺ സിങ്, ഗ്ലാൻ മാർട്ടിൻസ്, ബ്രൻഡൻ ഫെർണാണ്ടസ്, ലാലെങ്മാവിയ, സഹൽ അബ്ദുസ്സമദ്, യാസിർ മുഹമ്മദ്, ആഷിഖ് കുരുണിയൻ, അനികേത് ജാദവ്, ലാലിയൻസുവാല ചാങ്തെ, ബിപിൻ സിങ്, ജെറി മാവിമിങ്താൻഗ. സ്ട്രൈക്കർമാർ: സുനിൽ ഛേത്രി, വി.പി. സുഹൈർ, ലിസ്റ്റൺ കൊളാസോ, മൻവീർ സിങ്, റഹീം അലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.