കോതമംഗലം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന സീനിയർ ടീമിന്‍റെ പരിശീലന ക്യാമ്പിന്റെ അടുത്തഘട്ടം ഈ മാസം 25 മുതൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കും.
ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പതുവരെ അരുണാചൽപ്രദേശിലാണ് ടൂർണമെന്‍റ്. നിജോ ഗിൽബെർട്ടാണ് നായകൻ. സതീവൻ ബാലൻ മുഖ്യപരിശീലകനും. കെ. മുഹമ്മദ് അസ്ഹർ (മലപ്പുറം), സിദ്ധാർഥ് രാജീവൻ നായർ (കോഴിക്കോട്), പി.പി. മുഹമ്മദ് നിഷാദ് (മലപ്പുറം) എന്നിവരാണ് ഗോൾകീപ്പർമാർ. ബെൽജിം ബോസ്റ്റർ (തിരുവനന്തപുരം), ജി. സഞ്ജു (വൈസ് ക്യാപ്റ്റൻ, എറണാകുളം), ആർ. ഷിനു (തിരുവനന്തപുരം), മുഹമ്മദ് സലീം (കോട്ടയം), നിതിൻ മധു (എറണാകുളം), ആർ. സുജിത് (തൃശൂർ), കെ.പി. ശരത് (തൃശൂർ) എന്നിവരാണ് പ്രതിരോധനിരയിൽ.
മധ്യനിരയിൽ നിജോ ഗിൽബെർട്ട് (തിരുവനന്തപുരം), വി. അർജുൻ (കോഴിക്കോട്), ജി. ജിതിൻ (പാലക്കാട്), എൻ.പി. അക്ബർ സിദ്ദീഖ് (മലപ്പുറം), എം. റാഷിദ് (കാസർകോട്), ഇ.കെ. റിസ്വാൻ അലി (കണ്ണൂർ), ബിജേഷ് ബാലൻ (തൃശൂർ), അബ്ദുറഹീം (ഇടുക്കി) എന്നിവരും മുൻനിരയിൽ കെ. ജുനൈൻ (മലപ്പുറം), ഇ. സജീഷ് (പാലക്കാട്), എസ്. മുഹമ്മദ് ആഷിഖ് (പാലക്കാട്), ബി. നരേഷ് (മലപ്പുറം) എന്നിവരും അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.