അരീക്കോട്: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകർന്ന് സന്തോഷാരവം വിളംബര ജാഥ. ജാഥയുടെ രണ്ടാംദിനം അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്റ്റേഡിയത്തിൽ സമാപിച്ചു. അരീക്കോട്ടെ പഴയകാല താരങ്ങളുടെ നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം നൽകി. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. കെ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കാഞ്ഞിരാല അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല ബാബു, സി. സുഹ്ദ് മാസ്റ്റർ, നൗഷിർ കല്ലട, ജാഥ ക്യാപ്റ്റൻ കുരികേശ് മാത്യു, മുൻ എം.എസ്.പി കമാൻഡന്‍റ് യു. ഷറഫലി, എം.എസ്.പി അസി. കമാൻഡന്‍റ് ഹബീബ് റഹ്മാൻ, മുൻ അസി. കമാൻഡന്‍റ് സക്കീർ, ഡി.എഫ്.എ എക്സിക്യൂട്ടീവ് അംഗം എൻ. അബ്ദുൽ സലാം, നാസർ മഞ്ചേരി, മനോജ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. ഋഷികേഷ് കുമാർ, സിജി, സി. ലത്തീഫ്, എ. അബ്ദുൽ നാസർ, റഫീഖ് ഈപ്പൻ, കെ.വി. സൈനുൽ ആബിദ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അരീക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും 24 സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. തുടർന്ന് നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ പഴയകാല താരങ്ങളും അക്കാദമിയിലെ കുട്ടികളും പങ്കാളികളായി.
കൊണ്ടോട്ടി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ജില്ലതല വിളംബര ജാഥക്ക് കൊണ്ടോട്ടിയിൽ സ്വീകരണം നൽകി. ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, മുൻ സന്തോഷ് ട്രോഫി താരങ്ങളായ കുരുകേശ് മാത്യു, റഫീഖ് ഹസ്സൻ, മുനിസിപ്പൽ കൗൺസിലർമാരായ മിനിമോൾ, റഹ്മത്തുല്ല, സാലിഹ് കുന്നുമ്മൽ, അബീന, സൗദാബി, സ്പോർട്സ് കൗൺസിൽ അംഗവും പ്രോഗ്രാം കൺവീനറുമായ ഋഷികേഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.