മഞ്ചേരി: സന്തോഷ് ട്രോഫി 75ാം പതിപ്പിന്റെ ആദ്യ സെമിയിൽ ആതിഥേയരായ കേരളം കരുത്തരായ കർണാടകയെ നേരിടുമ്പോൾ അത് മലയാളി കോച്ചുമാർ തമ്മിലുള്ള പോരാട്ടത്തിന്റെ വേദികൂടിയായി മാറും. കോളജ് കാലം തൊട്ട് ഒരുമിച്ച് കളിച്ചുവളർന്നവരാണ് തൃശൂർ സ്വദേശികളായ കേരള കോച്ച് ബിനോ ജോർജും കർണാടക കോച്ച് ബിബി തോമസും. അതിനാൽതന്നെ, തന്ത്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾ കൂടിയാകും. ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു.
മികച്ച 10 ടീമുകളാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. അതിൽ മികച്ച നാല് ടീമുകൾ സെമി ഫൈനലിലെത്തി. അതുകൊണ്ടുതന്നെ, കര്‍ണാടകയുമായുള്ള സെമി ഫൈനല്‍ മത്സരവും കടുത്തതായിരിക്കും. തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ബിനോ ജോർജ് (കേരള പരിശീലകൻ)
കേരളത്തിനെതിരെ ആക്രമണംതന്നെയായിരിക്കും ശൈലി. പ്രതിരോധത്തിലൂന്നി കളിക്കില്ല. കേരളം ടീമിലെ 11 പേരും മികച്ച കളിക്കാരാണ്. മധ്യനിരയിലെ അർജുൻ ജയരാജിനെയും ക്യാപ്റ്റൻ ജിജോ ജോസഫിനെയും പൂട്ടാൻ പ്രത്യേകം പദ്ധതിയുണ്ട്. ഞങ്ങൾ ചെറുപ്പം തൊട്ടേ ഒരുമിച്ചുള്ളവരാണ്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും തന്ത്രങ്ങൾ പരസ്പരം അറിയാം. ടീമിലെ മൂന്ന് മലയാളി താരങ്ങളും കേരളത്തിനെതിരെ കളിക്കുന്ന ആകാംക്ഷയിലാണ്.
ബിബി തോമസ് (കർണാടക പരിശീലകൻ)
ഓരോ കളിക്കാരനും ഫിറ്റാണ്. അവരുടെ ആത്മവിശ്വാസവും വർധിച്ചിട്ടുണ്ട്. സെമി ഫൈനലിനായി ഓരോരുത്തരും തയാറെടുത്തിട്ടുണ്ട്. നല്ല പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.
ജിജോ ജോസഫ് (കേരള ക്യാപ്റ്റൻ)കേരളത്തെക്കുറിച്ചും കളിക്കാരെക്കുറിച്ചും കോച്ച് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. അത് കളത്തിൽ പ്രാവർത്തികമാക്കും.
എം. സുനിൽകുമാർ (കർണാടക ക്യാപ്റ്റൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.