സ​ന്തോ​ഷ് ട്രോ​ഫി: നാ​ലാം മ​ത്സ​ര​ത്തി​ൽ കേരളം ഇ​ന്ന് ഒ​ഡി​ഷ​ക്കെ​തി​രെ

ഭുവനേശ്വർ: ജയിച്ചാൽ സെമിഫൈനൽ പ്രതീക്ഷ തുടരാം, മറിച്ചാണെങ്കിൽ മടക്കയാത്രക്ക് ടിക്കറ്റെടുക്കാം...സന്തോഷ് ട്രോഫി ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ കേരളം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ആതിഥേയരായ ഒഡിഷക്കെതിരെ ഇറങ്ങുന്നത് ജീവന്മരണ പോരാട്ടത്തിനാണ്. ഗ്രൂപ് എയിൽ ഓരോ ജയവും സമനിലയും തോൽവിയുമായി ഇരു ടീമിനും നാല് പോയന്റ് വീതമാണുള്ളത്.

ഗോൾശരാശരിയിൽ കേരളത്തെ നാലാമതാക്കി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒഡിഷക്കും മുന്നോട്ടുള്ള പോക്കിന് ജയത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലാത്തതിനാൽ കളിയിൽ വീറുംവാശിയും കൂടുമെന്നുറപ്പ്. ഗോവക്കെതിരെ 2-1 ജയത്തോടെ തുടങ്ങിയ കേരളം 0-1ന് കർണാടകയോട് തോൽക്കുകയും മൂന്നാം മത്സരത്തിൽ തോൽവിക്കരികിൽ നിന്ന് ശക്തമായി തിരിച്ചുവന്ന് മഹാരാഷ്ട്രയുമായി 4-4 സമനില പിടിക്കുകയുമായിരുന്നു.

അവസാന നാലിലേക്കുള്ള വഴി

രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് ടിക്കറ്റെടുക്കുക. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽത്തന്നെ മറ്റു ഫലങ്ങൾ നോക്കാതെ കേരളത്തിന് കടക്കാനുള്ള സാധ്യത ഇപ്പോൾ മുന്നിലുണ്ട്. ഗ്രൂപ് എയിൽ ഏഴ് വീതം പോയന്റോടെ കർണാടകയും പഞ്ചാബുമാണ് ഇപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മഹാരാഷ്ട്ര (രണ്ട്) അഞ്ചാമതാണ്.

നിലവിൽ പോയന്റൊന്നുമില്ലാതെ ഗോവ പുറത്തായിട്ടുണ്ട്. വെള്ളിയാഴ്ച ഒഡിഷക്കെതിരെയും ഞായറാഴ്ച പഞ്ചാബിനെതിരെയുമുള്ള മത്സരങ്ങൾ ജയിച്ചാൽ കേരളത്തിനും 10 പോയന്റാകും. ഇന്നത്തെ മഹാരാഷ്ട്ര-കർണാടക, പഞ്ചാബ്-ഗോവ മത്സരങ്ങളിൽ കർണാടകയും പഞ്ചാബും ജയിച്ചാൽ ഒരു കളി ബാക്കി നിൽക്കെ ഇരുവർക്കും 10 പോയന്റ് വീതമാവും.ഞായറാഴ്ച പഞ്ചാബിനെ തോൽപിക്കുന്നതിന്റെ ആനുകൂല്യത്തിൽ അന്നത്തെ ഒഡിഷ-കർണാടക കളിയുടെ ഫലം പരിഗണിക്കാതെ തന്നെ കേരളത്തിന് സെമിയിലെത്താം.

ഗ്രൂപ് ബിയിലും കടുപ്പം

മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഗ്രൂപ് ബിയിൽ വമ്പന്മാരായ ബംഗാൾ ഏറക്കുറെ പുറത്തായിക്കഴിഞ്ഞു. സർവിസസിന് ഏഴും മണിപ്പൂരിന് ആറും മേഘാലയക്കും റെയിൽവേസിനും നാല് വീതവും ഡൽഹിക്ക് രണ്ടും ബംഗാളിന് ഒരു പോയന്റുമാണ്. സെമിയിലേക്ക് ആദ്യ നാല് ടീമുകളും പോരാട്ടം ശക്തമാക്കുന്ന സ്ഥിതിയിലാണ് ഈ ഗ്രൂപ്.

Tags:    
News Summary - Santosh Trophy: Kerala vs Odisha today in fourth match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.