സന്തോഷ് ട്രോഫി: രാജസ്ഥാന് ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ് രണ്ടിലെ ആറാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് രാജസ്ഥാൻ ആന്ധ്രയെ പരാജയപ്പെടുത്തി. വിരസമായ സമനിലയിൽ ആദ്യ പകുതി പിന്നിട്ട മത്സരത്തിന്റെ 70ാം മിനിറ്റിൽ ആന്ധ്രയുടെ മുന്നേറ്റക്കാരൻ യുവരാജ് സിങ്ങാണ് ഗോൾ നേടിയത്.

സുജൽ സൈനി കൊടുത്ത നിലംപറ്റിയ ക്രോസിൽനിന്ന് യുവരാജ് മനോഹരമായി ഗോൾ കണ്ടെത്തുകയായിരുന്നു. കേരളത്തോട് 7-0 ന് പരാജയപ്പെട്ട രാജസ്ഥാന് ആന്ധ്രക്കെതിരായ വിജയം ആശ്വാസമായി. നാളെ രാവിലെ എട്ടിന് ബിഹാർ മിസോറാമിനെയും വൈകീട്ട് 3.30ന് കേരളം ആന്ധ്രയെയും നേരിടും. രണ്ടു മത്സരങ്ങളും ജയിച്ച കേരളം ആറു പോയന്റുമായി ഒന്നാമതാണ്.

Tags:    
News Summary - Santosh Trophy: Rajasthan win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.