അശ്ലീല ആംഗ്യം: അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് സസ്പെൻഷൻ

ബ്യൂണസ് അയേഴ്‌സ്: അശ്ലീലപ്രകടനം നടത്തിയ സംഭവത്തിൽ ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനെസിനെതിരെ നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. പെരുമാറ്റദൂഷ്യം കണക്കിലെടുത്ത് രണ്ട് മത്സരങ്ങളിൽനിന്ന് ഫിഫ താരത്തെ സസ്പെൻഡ് ചെയ്തു. ഇതോടെ ഒക്ടോബർ 10ന് വെനസ്വേലക്കെതിരെയും 15ന് ബൊളീവിയക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ മാർട്ടിനെസ് കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ അറിയിച്ചു.

2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസമാദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പുമായി അശ്ലീലപ്രകടനം നടത്തിയാണ് മാര്‍ട്ടിനെസ് വിജയമാഘോഷിച്ചത്. 2022-ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാര്‍ട്ടിനെസ് സമാന രീതിയിൽ പെരുമാറിയിരുന്നു.

സെപ്റ്റംബര്‍ 10ന് കൊളംബിക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ ക്യാമറാമാനെ തല്ലിയ സംഭവവും മാർട്ടിനെസിന് കുരുക്കായി. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കാണികളുടെ ഭാഗത്തുനിന്ന് മാര്‍ട്ടിനെസിനെതിരെ ആക്രോശങ്ങളുണ്ടായി. ഇതില്‍ പ്രകോപിതനായ താരം ക്യാമറാമാനെ തല്ലുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

Tags:    
News Summary - Argentina's Emiliano Martínez gets 2 game World Cup Qualifying ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.