ഭുവനേശ്വർ: മേഘാലയ ഇതാദ്യമായി സന്തോഷ് ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. മുൻ ജേതാക്കളായ ബംഗാളിനെ അഞ്ചാമത്തെ ഗ്രൂപ് മത്സരത്തിൽ 2-1ന് തോൽപിച്ചാണ് അവസാന നാലിലെത്തിയത്. മാർച്ച് ഒന്നിന് നടക്കുന്ന സെമിയിൽ സർവിസസിനെ കർണാടകയും മേഘാലയയെ പഞ്ചാബും നേരിടും. സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തേ സെമിയിലെത്തിയ സർവിസസ് ഇന്നലെ റെയിൽവേസിനെ 4-0ത്തിന് തകർത്ത് 13 പോയന്റോടെ ഗ്രൂപ് ബി ജേതാക്കളായി. 10 പോയന്റുമായി മേഘാലയ രണ്ടാമതുണ്ട്. മറ്റൊരു മത്സരത്തിൽ ഡൽഹി 2-0ത്തിന് മണിപ്പൂരിനെയും വീഴ്ത്തി. റെയിൽവേസ് (7), മണിപ്പൂർ (6), ഡൽഹി (5), ബംഗാൾ (1) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ നില. ഗ്രൂപ് എയിൽ ഒന്നാം സ്ഥാനക്കാരായി പഞ്ചാബും രണ്ടാമതെത്തി കർണാടകയും കടന്നു. നിലവിലെ ജേതാക്കളായ കേരളം മൂന്നാമതായി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.