പോര്‍ച്ചുഗല്‍ ഫുട്‌ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരമൂല്യം ഇടിഞ്ഞിട്ടില്ല! ബയേണ്‍ മ്യൂണിക്കും ചെല്‍സിയും പി.എസ്.ജിയും മുഖം തിരിച്ചെങ്കിലും ലോകറെക്കോഡ് തുകക്ക് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ ഒരു ക്ലബ് രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.
മുപ്പത്തേഴ് വയസുകാരനെ വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സൗദി ക്ലബ്ബ് മുപ്പത് ദശലക്ഷം യൂറോ നല്‍കാന്‍ തയാറാണ്. മാഞ്ചസ്റ്റര്‍ ക്രിസ്റ്റ്യാനോക്കിട്ട വിലയുടെ ഇരട്ടിയാണിത്. രണ്ട് വര്‍ഷത്തെ കരാറാണ് ക്രിസ്റ്റ്യാനോക്ക് സൗദി ക്ലബ്ബ് നല്‍കുക. രണ്ട് വര്‍ഷം കൊണ്ട് 250 ദശലക്ഷം യൂറോയാണ് പോര്‍ച്ചുഗല്‍ താരത്തിന് ശമ്പളമായി ലഭിക്കുക. ഇതോടെ, ലോകത്തെ സമ്പന്ന കായിക താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ വീണ്ടും ഒന്നാം സ്ഥാനത്തെത്തും.
എന്നാല്‍, ഈ ട്രാന്‍സ്ഫറിന് സൂപ്പര്‍താരം തയാറാകുമോ എന്നത് കണ്ടറിയണം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ കൂടി കളിക്കാനുള്ള ആഗ്രഹം കാരണമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍യുനൈറ്റഡ് വിടാന്‍ പദ്ധതിയിട്ടത്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ ടീമുകളിലേക്ക് പല കാരണങ്ങളാല്‍ ക്രിസ്റ്റ്യാനോക്ക് ചേക്കേറാന്‍ സാധിച്ചില്ല. പ്രായം 35 പിന്നിട്ടത് ബയേണ്‍മ്യൂണിക്കിലേക്കുള്ള നീക്കത്തിന് തടസമായപ്പോള്‍ ചെല്‍സിയില്‍ കോച്ച് ടുചേലിന്റെ താത്പര്യക്കുറവ് ഘടകമായി.
പി.എസ്.ജി സൂപ്പര്‍താര നിരയായതിനാല്‍ ഇനിയുമൊരു സൂപ്പര്‍താരത്തെ ഉള്‍ക്കൊള്ളാനാകില്ലെന്ന നിലപാടെടുത്തു. യുവെന്റസില്‍ കളിച്ച ക്രിസ്റ്റ്യാനോക്ക് ഇറ്റലിയിലെ നാപോളിയില്‍ കളിക്കുന്നത് അത്ര ആകര്‍ഷകമായി തോന്നുന്നുമില്ല.
ഈ ട്രാന്‍സ്ഫര്‍ വിപണിയിലേക്കാണ് സൗദി ക്ലബ്ബിന്റെ രംഗപ്രവേശം. ഇത്രയും വലിയ തുക ലഭിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോയെ വിട്ടുകൊടുക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തയാറാകും. എന്നാല്‍, അന്തിമ തീരുമാനം ക്രിസ്റ്റ്യാനോയുടേതാണ്. ചാമ്പ്യന്‍സ് ലീഗ് കളിച്ച് ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഒരിക്കല്‍ കൂടി നേടാന്‍ പരിശ്രമിക്കണോ അതല്ല സമ്പന്ന കായിക താരമാകാന്‍ തയാറെടുക്കണോ? പന്ത് ക്രിസ്റ്റ്യാനോയുടെ കാലിലാണ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.