ഫുൾമാർക്കുമായി ഡെന്മാർക്​​ സെമിയിൽ; ചെക്കും ഷിക്കും തലയുയർത്തി നാട്ടിലേക്ക്​

ബാ​കു: വിസ്​മയക്കുതിപ്പുമായി യൂറോകപ്പിന്​ എരിവേറ്റിയ ഡെന്മാർകും ചെക്​ റിപ്പബ്ലികും ഏറ്റുമുട്ടിയപ്പോൾ വിജയം ഡാനിഷ്​ പടക്കൊപ്പം. ക്രിസ്​ത്യൻ എറിക്​സന്‍റെ വീഴ്ചയും ആദ്യ രണ്ടുമത്സരങ്ങളിലെ തോൽവിയും അതിജീവിച്ച ഡെന്മാർകിന്​ വെംബ്ലിയിലേക്ക്​ സ്വപ്​നതുല്യമായ സെമി പ്രവേശം. 

ചെക്​ പട ഉയർത്തിയ കടുത്ത വെല്ലുവിളിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്​ ഡെന്മാർക്​ മടികടക്കുകയായിരുന്നു. അഞ്ചാം മിനിറ്റിൽ തോമസ്​ ഡെലാനേയും 42ാം മിനിറ്റിൽ കാസ്​പർ ഡോൽബെർഗും നേടിയ ഗോളുകളാണ്​ ഡാനിഷ്​ ടീമിനെ താങ്ങിനിർത്തിയത്​. 49ാം മിനിറ്റിൽ നേടിയ മറുപടി ഗോളോടെ ചെക്​ പത്താം നമ്പർ  പാട്രിക്​ ഷിക്​ യൂറോ ടോപ്​ സ്​കോറർ പദവിയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ​ക്കൊ​പ്പമെത്തി. ഇരുവരും അഞ്ചുഗോളുകളാണ്​ ടൂർണമെന്‍റിൽ കുറിച്ചത്​.


നിർണായക മത്സരമായിട്ടും ഗോൾ വീഴുമെന്ന ആശങ്കകളില്ലാതെയാണ്​ ഇരു ടീമുകളും പന്തുതട്ടിയത്​. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ ഗ്രൗണ്ടിൽ ചെക്​ റിപ്പബ്ലിക്​ നിലയുറപ്പിക്കും മു​േമ്പ ഡെന്മാർക്കിന്‍റെ ഗോളെത്തി. കോർണർ കിക്കിൽ മാർക്ക്​ ചെയ്യാതെ നിന്നിരുന്ന ഡെലനേ പന്ത്​ വലയിലെത്തിക്കുകയായിരുന്നു. ആസൂത്രിത മുന്നേറ്റങ്ങളിലൂടെ കളം പിടിച്ച ഡെന്മാർക്കിനെതിരെ മറുപടി ഗോളിനായി​ ചെക്​ ശ്രമം തുടങ്ങിയെങ്കിലും 42ാം മിനിറ്റിൽ ചങ്കുതുളച്ച്​ രണ്ടാം ഗോളുമെത്തി.

ജോക്വിം മെയ്​ലിന്‍റെ ഉഗ്രൻ ക്രോസിന്​ കാൽവെച്ച കാസ്​പർ ഡോള്‍ബർഗ്​ വലകുലുക്കു​േമ്പാൾ നിസഹായതയോടെ നോക്കിനിൽക്കാനേ ചെക്​ ഗോൾകീപ്പർക്കായുള്ളൂ. ടൂർണമെന്‍റിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരക​ളിലൊന്നായ ചെക്​ ഭടൻമാർ രണ്ടുഗോൾ വഴങ്ങിയതിന്‍റെ ആഘാതത്തിലാണ്​ ആദ്യ പകുതി അവസാനിപ്പിച്ചത്​.


രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള അത്യുത്സാഹത്തോടെയാണ്​ ചെക്​ എത്തിയത്​. നാലുമിനുറ്റുകൾക്കുള്ളിൽ തന്നെ അവരത്​ നേടുകയും ചെയ്​തു. വ്ലാഡിമിർ കൗഫലിന്‍റെ വലത്തുനിന്നും താണുപാഞ്ഞ ക്രോസ്​ വിദഗ്​ധമായി  പോസ്റ്റിലെത്തിച്ച്​ ഷിക്​ പ്രതീക്ഷകൾ വാനോളമുയർത്തി. മത്സരം ചെക്​ പിടിക്കുമെന്ന്​ തോന്നിച്ച നിമിഷങ്ങളായിരുന്നു അത്​. ഒപ്പമെത്താൻ കിണഞ്ഞുശ്രമിച്ച്​ ചെക്കും വിജയമുറപ്പിക്കാൻ ഡെന്മാർക്കും കിണഞ്ഞുശ്രമിച്ചെങ്കിലും പിന്നീട്​ ഗോളെന്നുമെത്തിയില്ല.

Tags:    
News Summary - Schick's goal not enough as Denmark marches into semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.