മഡ്രിഡ്: അപ്രതീക്ഷിതമായി വിരുന്നെത്തിയ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ക്ലബ്, അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് ബാഴ്സയുടെ അർജൻറീനൻ താരം സെർജിയോ അഗ്യൂറോ വിരമിച്ചു. 33കാരനായ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ആറുമാസം മുമ്പാണ് ബാഴ്സലോണയിലേക്ക് കൂടുമാറിയത്.
കാറ്റലൻ ക്ലബ്ലിനു വേണ്ടി അഞ്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചത്. വർഷങ്ങളായി സിറ്റിക്കൊപ്പമായിരുന്നു. ഒടുവിൽ ഫ്രീ ഏജൻറായി പുതിയ സീസണിൽ ബാഴ്സക്കൊപ്പം ചേർന്ന അഗ്യൂറോ ഒക്ടോബർ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിന് പ്രശ്നങ്ങൾ കണ്ടെത്തിയതാണ് താരത്തിന്റെ കരിയറിൽ വില്ലനായത്. അർജൻറീന മുൻനിര ക്ലബായ ഇൻഡിപെൻഡിയൻറിൽ കരിയറിന് തുടക്കം കുറിച്ച താരം 2006ൽ അത്ലറ്റിക്കോ മഡ്രിഡിലെത്തി. 2011ൽ മാഞ്ചസ്റ്റർ സിറ്റിയിലും.
പതിറ്റാണ്ടുനീണ്ട സിറ്റി വാസത്തിനിടെ 390 കളികളിൽ 260 ഗോളുകളുമായി മുൻനിര ഗോൾവേട്ടക്കാരിലൊരാളായി. അതിൽ 184ഉം പ്രീമിയർ ലീഗിലാണെന്ന സവിശേഷതയുമുണ്ട്. ചെൽസിയോട് തോൽവി വഴങ്ങിയ ചാമ്പ്യൻസ് ലീഗ് കിരീടപ്പോരിലായിരുന്നു സിറ്റി കുപ്പായത്തിൽ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.