ഗോൾഡ് കോസ്റ്റിലെ മൾട്ടി കൾച്ചറൽ സെവെൻസ് ഫുട്ബോൾ ഫുട്ബോൾ മാമാങ്കത്തിന് സമാപനം

ഗോൾഡ് കോസ്റ്റ്: ആസ്‌ട്രേലിയയിലെ ക്യുൻസ്ലാൻഡ് സംസ്ഥാനത്തെ പ്രമുഖ നഗരമായ ഗോൾഡ്കോസ്റ്റിൽ, ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്‌പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മാമാങ്കത്തിന് സമാപനം. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെയും മൾട്ടി കൾച്ചറൽ ആസ്‌ട്രേലിയയുടെയും സഹകരണത്തോടെ ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചായിരുന്നു ടൂർണമെന്റ്.

സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ്.സി ആണ് ജേതാക്കൾ. ഫൈനലിൽ അവർ അപേഗ് എഫ്.സിയെ (ആഫ്രിക്കൻ) ആണ് തോല്പിച്ചത്. ആഫ്രിക്കൻ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. അലബാസ്റ്റർ സ്പോർട്സ് കോംപ്ലക്സിലായിരുന്നു മത്സരങ്ങൾ.


ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം. ഗോൾഡ് കോസ്റ്റ് എം.പി മേഘൻ സ്കാൻലൻ, ഡോ. ചൈതന്യ ഉണ്ണി, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി സാജു, ടേസ്റ്റി ഇന്ത്യൻ കുസീൻ ഡയറക്ടർ ജിംസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ആഫ്രിക്ക ആണ് വനിതാ വിഭാഗം വിജയികൾ. അഫ്ഗാനിസ്താൻ വനിതാ ഫുട്ബോൾ ടീം അടക്കം പങ്കെടുത്തു.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്കായുള്ള ജൂനിയർ വിഭാഗത്തിൽ മലയാളികുട്ടികൾ അണി നിരന്ന ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് പഞ്ചാബിനെ തകർത്ത് കിരീടം സ്വന്തമാക്കി.

ഏകോപന മികവ് കൊണ്ടും പങ്കെടുത്ത ടീമുകളുടെ പ്രത്യേകത കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ്. എല്ലാ വർഷവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗോൾഡ് കോസ്റ്റ് സ്റ്റോമ്സ് സ്പോർട്ടിങ് സ്‌പോർട് ക്ലബ്.

Tags:    
News Summary - sevens football in Gold Coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT