പട്ടാമ്പി: ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനറുതി. നീണ്ട കോവിഡ് കാല ഇടവേളക്ക് ശേഷം മൈതാനങ്ങൾ കാൽപന്തുകളിയുടെ ആരവം തിരിച്ചുപിടിക്കുന്നു.
സെവൻസ് ഫുട്ബോൾ ടൂർണമെന്‍റുകൾ അടുത്ത മാസം മുതൽ ആരംഭിക്കുവാൻ സെവൻസ് ഫുട്ബോൾ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒറ്റപ്പാലം, മണ്ണാർക്കാട്, കുപ്പുത്ത്, ചെർപ്പുളശേരി, എടത്തനാട്ടുകര എന്നിവടങ്ങിളിലാണ് ടൂർണമെൻറുകൾക്കനുവാദം.
സംഘടനയിൽ അഫിലേയ്റ്റ് ചെയ്ത സോക്കർ ഷൊർണ്ണൂർ, അൽ മദീന ചെർപ്പുള്ളശ്ശേരി , എഫ്.സി. കൂപ്പൂത്ത്, ലിൻഷ മണ്ണാർക്കാട് എന്നീ ടീമുകളെ വിവിധ ടൂർണമെന്‍റുകളിൽ കളിപ്പിക്കാനും ധാരണയായി.
യോഗം എസ്.എഫ്.എ സംസ്ഥാന പ്രസിഡന്‍റ് കെ. എം. ലെനിൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്‍റ് ചേറുക്കുട്ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കൃഷ്ണൻ കുട്ടി, സംസ്ഥാന ജോ. സെക്രട്ടറി ജിംഖാന അൻവർ , എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഹാരിസ് ചെർപ്പുള്ളശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.